തനിക്കെതിരായ ഒരു ആരോപണമെങ്കിലും തെളിയിക്കപ്പെട്ടാൽ തൂങ്ങിമരിക്കുമെന്ന് റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) മേധാവി ബ്രിജ് ഭൂഷൺ സിങ് എംപി. ആരോപണങ്ങള്‍ ഡൽഹി പൊലീസ് അന്വേഷിച്ചു വരികെയാണ്. അതിനാൽ എനിക്ക് കൂടുതൽ വിശദമായി സംസാരിക്കാൻ കഴിയില്ല. ഗുസ്തിക്കാരുടെ പക്കൽ തനിക്കെതിരെ എന്തെങ്കിലും തെളിവുകൾ ഉണ്ടോ എന്നും ബ്രിജ് ഭൂഷൺ ചോദിച്ചു.
ഗുസ്തിക്കാരല്ലാതെ ഇവിടെ ഈ വിഷയത്തില്‍ പ്രതിഷേധിക്കുന്നവരോട് താൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന ചോദ്യവും ബ്രിജ് ഭൂഷണില്‍ നിന്നുണ്ടായി. പ്രതിഷേധിക്കുന്ന ഗുസ്തിക്കാരല്ലാത്ത ആരോടെങ്കിലും അക്കാര്യം ചോദിക്കാനും അയാള്‍ പറഞ്ഞു. പൊലീസിനെയും ഗുസ്തി താരങ്ങളെയും സമ്മര്‍ദ്ദത്തിലാക്കുന്നതിനുള്ള പുതിയ തന്ത്രമാണിത് എന്ന വിലയിരുത്തലാണ് പ്രതിഷേധക്കാര്‍ക്കുള്ളത്.
അതേസമയം ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ രൂപീകരിച്ച സമിതിയുടെ റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാർ കാലതാമസം വരുത്തിയതായി ഗുസ്തിക്കാർ ആരോപിച്ചു. ഗുസ്തി ഫെഡറേഷന്‍ മേധാവിയുടെ പോർട്ട്‌ഫോളിയോ നീക്കം ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. അന്വേഷണം തുടരുമ്പോളും ബ്രിജ് ഭൂഷന്റെ അധ്യക്ഷതയില്‍ ഡബ്ല്യുഎഫ്‌ഐ പ്രവർത്തനം പുനരാരംഭിച്ചതിലും താരങ്ങള്‍ അതൃപ്തി പ്രകടിപ്പിച്ചു.
English Sammury: Wrestlers Protest, will hang myself if found guilty says brij bhushan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.