18 December 2025, Thursday

Related news

December 17, 2025
December 16, 2025
December 13, 2025
December 12, 2025
December 12, 2025
December 10, 2025
December 9, 2025
December 7, 2025
December 7, 2025
December 4, 2025

മെസിക്ക് ബാലണ്‍ ഡി ഓര്‍ ലഭിച്ചത് പിഎസ്ജിയുടെ വഴിവിട്ടനീക്കമോ?

Janayugom Webdesk
പാരിസ്
January 8, 2024 9:52 pm

2021ല്‍ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് ബാലണ്‍ ഡി ഓര്‍ നേടാന്‍ പിഎസ്ജി അധികൃതര്‍ വഴിവിട്ട നീക്കങ്ങള്‍ നടത്തിയതായി ഫ്രഞ്ച് മാധ്യമം. പിഎസ്ജിയും ഫ്രാൻസ് ഫുട്ബോളിന്റെ മുൻ എഡിറ്റർ ഇൻ ചീഫ് പാസ്കൽ ഫെരേയുമായി ‘വളരെ അടുത്ത ബന്ധം’ ഉണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. പുരസ്കാരം നല്‍കുന്ന ബാലണ്‍ ഡി ഓർ ഗാലയുടെ ചുമതലയും പാസ്കൽ ഫെരേയ്ക്ക് ഉണ്ടായിരുന്നു. 

സംഭവത്തില്‍ പിഎസ്ജി മുന്‍ ഡയറക്ടര്‍ ജീന്‍ മാര്‍ഷ്യല്‍ റൈബ്സിനെതിരേ അന്വേഷണമാരംഭിച്ചു. മെസിക്ക് ഏഴാം തവണയും ബാലണ്‍ഡി ഓര്‍ പുരസ്കാരം ലഭിക്കാന്‍ പിഎസ്ജി പാസ്‌കല്‍ ഫെ­­രേയ്ക്ക് നിരവധി ‘സമ്മാനങ്ങള്‍’ നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പിഎസ്ജി ഹോം ഗ്രൗണ്ടായ പാർക് ഡെസ് പ്രിൻസസിൽ വിവിധ മത്സരങ്ങളുടെ വിഐപി ടിക്കറ്റ്, ഖത്തര്‍ എയര്‍വേസില്‍ റൗണ്ട് ട്രിപ് ബിസിനസ് ഫ്ലൈ­റ്റുകളുമുള്‍പ്പെടെയുള്ള സമ്മാനങ്ങളാണ് പിഎസ്ജി ഫെരേയ്ക്ക് നല്‍കിയത്.
മെസി ബാഴ്സലോണ വിട്ട് പിഎസ്ജിയില്‍ കളിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഈ സംഭവങ്ങള്‍ നടക്കുന്നത്. കാര്യസാധ്യത്തിനായി സ്വാധീനം ചെലുത്തുന്ന രീതിക്കാരനാണ് പിഎസ്ജി മുൻ ഡയറക്ടർ ജീന്‍ മാര്‍ഷ്യല്‍ എന്ന് നേരത്തെ വിവിധ അന്വേഷണങ്ങളിൽ തെളിഞ്ഞിരുന്നു.

നേട്ടത്തോടെ, ബാലണ്‍ ഡി ഓര്‍ ലഭിക്കുന്ന ആദ്യ പിഎസ്ജി താരമായി മെസി മാറി. നിലവില്‍ എട്ട് ബാലണ്‍ ഡി ഓറാണ് മെസിക്കുള്ളത്. ഏറ്റവും കൂടുതല്‍ ബാലണ്‍ ഡി ഓറും ലഭിച്ച വ്യക്തിയും മെസിയാണ്. 2009, 2010, 2011, 2012, 2015, 2019, 2021, 2023 എന്നീ വര്‍ഷങ്ങളിലാണ് മെസിയുടെ പുരസ്കാര നേട്ടം.

Eng­lish Summary;Will Mes­si’s Bal­lon d’Or turn PSG’s way out?

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.