18 November 2024, Monday
KSFE Galaxy Chits Banner 2

Related news

September 23, 2024
June 27, 2024
March 11, 2024
March 11, 2024
December 16, 2023
September 27, 2023
April 5, 2023
March 19, 2023
March 15, 2023
March 13, 2023

രോഗിയായ ഭാര്യയെ പരിഹസിച്ചു; ഓസ്കര്‍ വേദിയില്‍ അവതാരകന്‍ ക്രിസ് റോക്കിനെ തല്ലി വില്‍ സ്മിത്ത്

Janayugom Webdesk
ലൊസാഞ്ചലസ്
March 28, 2022 12:37 pm

ഓസ്കര്‍2022 ചടങ്ങില്‍ മികച്ച നടനുള്ള ഓസ്കർ ജേതാവായ വിൽ സ്മിത്ത് അമേരിക്കൻ സ്റ്റാൻഡ്-അപ് കൊമേഡിയനും നടനുമായ അവതാരകന്‍ ക്രിസ് റോക്കിനെ വേദിയില്‍ കയറി അടിച്ചു. ഭാര്യയെ കളിയാക്കി എന്ന് ആരോപിച്ചായിരുന്നു വില്‍ സ്മിത്തിന്റെ പ്രതികരണം. വേദിയിലേക്ക് വന്ന വില്‍ സ്മിത്ത് അവതാരകന്റെ മുഖത്തടിക്കുകയായിരുന്നു. വില്‍സ്മിത്തിന്റെ ഭാര്യ ജാദ പിക്കറ്റ് സ്മിത്തിന്റെ ഹെയര്‍ സ്‌റ്റൈലിനെ കളിയാക്കിയിരുന്നു. രോഗിയായ പിക്കറ്റിനെ വേദിയിലിരുത്തി പരിഹസിച്ചതാണ് സ്മിത്തിനെ ചോടിപ്പിച്ചത്.  തന്റെ ഭാര്യയെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് വില്‍ സ്മിത്ത് മുഖത്തടിച്ച ശേഷം ക്രിസ് റോക്കിനോട് പറഞ്ഞു.

വില്‍സ്മിത്തിന്റെ പ്രതികരണം ഓസ്‌കര്‍ വേദിയെ ഒന്നടങ്കം ഞെട്ടിച്ചു. എന്നാല്‍ മികച്ച നടനുള്ള അവാര്‍ഡ് വാങ്ങിയ വിൽ സ്മിത്ത്  അക്കാദമിയോടും സഹപ്രവര്‍ത്തകരോടും ഖേദം പ്രകടിപ്പിച്ചാണ് മടങ്ങിയത്. അമേരിക്കന്‍ നടനും നിര്‍മാതാവും റാപ്പറും ഗാനരചയിതാവുമായ വില്ലാര്‍ഡ് കാരോള്‍ വില്‍ സ്മിത്ത്. നാല് ഗോള്‍ഡെന്‍ ഗ്ലോബ് അവാര്‍ഡുകള്‍ക്കും, രണ്ടു ഓസ്‌കാര്‍ അവാര്‍ഡുകള്‍ക്കും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഇദ്ദേഹം നാല് ഗ്രാമി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 2007ല്‍ ന്യൂസ്വീക്ക് അദേഹത്തെ ‘ഹോളിവുഡിലെ ഏറ്റവും ശക്തനായ നടനായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

Eng­lish Summary:Will Smith beats Oscar pre­sen­ter Chris Rock
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.