3 March 2026, Tuesday

Related news

March 2, 2026
February 27, 2026
February 23, 2026
February 22, 2026
February 15, 2026
February 13, 2026
February 13, 2026
February 12, 2026
February 9, 2026
February 8, 2026

തമിഴ്‌നാട്ടിൽ ‘വിസിൽ’ മുഴങ്ങുമോ? തമിഴക വെട്രി കഴകത്തിന് ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

Janayugom Webdesk
ചെന്നെെ
January 22, 2026 4:41 pm

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടൻ വിജയിന്റെ തമിഴക വെട്രി കഴകത്തിനും (ടിവികെ), കമൽ ഹാസന്റെ മക്കൾ നീതി മയത്തിനും ചിഹ്നങ്ങൾ അനുവദിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. വിജയിന്റെ പാർട്ടിക്ക് ‘വിസിൽ’ ചിഹ്നമായി ലഭിച്ചപ്പോൾ, കമൽ ഹാസന്റെ പാർട്ടിക്ക് ‘ബാറ്ററി ടോർച്ച്’ ആണ് ചിഹ്നമായി അനുവദിച്ചത്.

കഴിഞ്ഞ നവംബർ 11നാണ് ടിവികെ ചിഹ്നത്തിനായി കമ്മീഷനെ സമീപിച്ചത്. കമ്മീഷന്റെ പക്കലുള്ള ഏഴ് സ്വതന്ത്ര ചിഹ്നങ്ങളും പാർട്ടി തന്നെ രൂപകൽപ്പന ചെയ്ത മൂന്ന് ചിഹ്നങ്ങളും ഉൾപ്പെടെ 10 ഓപ്ഷനുകളാണ് ടിവികെ നൽകിയിരുന്നത്. ഇതിൽ നിന്നാണ് ‘വിസിൽ’ തിരഞ്ഞെടുക്കപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.