പുതിയ ജീവനക്കാര്‍ക്ക് വാഗ്‌ദാനം ചെയ്ത ശമ്പളം പകുതിയാക്കി വിപ്രോ. കാമ്പസ് റിക്രൂട്ട്മെന്റ് വഴി തെരഞ്ഞടുത്ത പുതുമുഖക്കാർക്ക് വാഗ്ദാനം ചെയ്ത ശമ്പളം 50 ശതമാനം വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് പുതുതായി നിയമന ഉത്തരവ് നല്‍കിയവര്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആദ്യം നല്‍കിയ നിയമന ഉത്തരവില്‍ പ്രതിവര്‍ഷം ശമ്പളമായി 6.5 ലക്ഷമാണ് വാഗ്‌ദാനം ചെയ്തിരുന്നത്. എന്നാല്‍ 3.5 ലക്ഷത്തിന് (46 ശതമാനം കുറഞ്ഞ ശമ്പളം) മറ്റൊരു പ്രോജക്റ്റിൽ ചേരാനാണ് കമ്പനി ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പുതിയ ബിരുദധാരികൾക്ക്, എലൈറ്റ്, ടർബോ എന്നീ നിയമന പരിപാടികളാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. എലൈറ്റ് വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് 3.5 ലക്ഷവും ടര്‍ബോ വിഭാഗത്തിലുള്ളവര്‍ക്ക് 6.5 ലക്ഷവുമാണ് വാഗ്‌ദാനം ചെയ്തിരുന്നത്. എന്നാല്‍ ടർബോ പ്രോഗ്രാമിനായി നിയമിച്ച ടെക് ബിരുദധാരികളെ പകരം എലൈറ്റ് പ്രോഗ്രാമിൽ ഉൾപ്പെടുത്തുമെന്നാണ് കമ്പനിയുടെ പുതിയ അറിയിപ്പ്.
വിപ്രോയുടെ പുതിയ തീരുമാനത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പുതുക്കിയ ഓഫർ നൽകുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികളുമായി കൂടിയാലോചിച്ചില്ലെന്ന് നാസന്റ് ഇൻഫർമേഷൻ ടെക്‌നോളജി എംപ്ലോയീസ് സെനറ്റ് (എന്‍ഐടിഇഎസ്)ആരോപിച്ചു. ടെക് മേഖലയിലെ ജീവനക്കാരുടെ പരാതികൾ ട്രാക്ക് ചെയ്യുന്ന സ്ഥാപനമാണിത്. കൂടിയ ശമ്പളം ലഭിക്കുന്ന ജോലികൾ ഒഴിവാക്കി വിപ്രോയിൽ ചേരാനിരുന്നവർക്ക് കനത്ത തിരിച്ചടിയാണിതെന്നും എന്‍ഐടിഇഎസ് പറയുന്നു. ഐടി കമ്പനികളിലെ കൂട്ട പിരിച്ചു വിടലുകളും ജോലി വെട്ടിക്കുറയ്ക്കലും മൂലം പലർക്കും നിലവിൽ പുതിയ ജോലികൾ ലഭിക്കുന്നതിനും ബുദ്ധിമുട്ടുണ്ട്.
English Summary;Wipro cuts salary by half; Employees in protest
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.