27 April 2024, Saturday

Related news

April 1, 2024
March 4, 2024
March 3, 2024
August 16, 2023
June 26, 2023
April 17, 2023
February 24, 2023
February 21, 2023
February 16, 2023
November 25, 2022

ശമ്പളവിതരണം: സാങ്കേതിക പ്രശ്നം ഇന്ന് പരിഹരിക്കും

Janayugom Webdesk
തിരുവനന്തപുരം
March 4, 2024 8:18 am

സർക്കാർ ജീവനക്കാരുടെ ശമ്പളം പിന്‍വലിക്കുന്നതിലുണ്ടായ സാങ്കേതിക പ്രശ്നത്തിന് ഇന്നത്തോടെ പൂര്‍ണമായും പരിഹാരമാകും. ശമ്പളം ജീവനക്കാരുടെ ട്രഷറി അക്കൗണ്ടില്‍ എത്തിയിട്ടുണ്ട്. പണം മറ്റ് അക്കൗണ്ടുകളിലേക്ക് കൈമാറാനോ പിൻവലിക്കാനോ കഴിയാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററി(എൻഐസി)ന്റെ സഹായത്തോടെ പ്രശ്നം പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് ധനകാര്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ശമ്പളം മുടക്കിയെന്നായിരുന്നു മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. എന്നാല്‍, ട്രഷറിയിൽ നേരിട്ടെത്തി പെൻഷനും ശമ്പളവും വാങ്ങുന്നവർക്ക് പണം ലഭിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നല്‍കാനുള്ള തുക കുടിശികയാക്കിയതുള്‍പ്പെടെ മറച്ചുവച്ചാണ് മാധ്യമങ്ങളുടെ പ്രചാരണം. ഒരാൾക്കും ശമ്പളം മുടങ്ങില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Eng­lish Sum­ma­ry: Salary delay: The tech­ni­cal issue will be resolved today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.