5 January 2025, Sunday
KSFE Galaxy Chits Banner 2

Related news

December 14, 2024
December 6, 2024
October 9, 2024
October 8, 2024
September 17, 2024
August 22, 2024
August 8, 2024
July 26, 2024
June 7, 2024
May 31, 2024

2000 രൂപ നോട്ട് പിന്‍വലിക്കല്‍; നിക്ഷേപവും തിരിച്ചടവും വര്‍ധിപ്പിച്ചെന്ന് ആര്‍ബിഐ

ജനങ്ങളുടെ കൈവശം പണം കുറഞ്ഞു 
Janayugom Webdesk
ന്യൂഡല്‍ഹി
June 19, 2023 9:44 pm

2000 രൂപ നോട്ട് പിന്‍വലിച്ച റിസര്‍വ് ബാങ്ക് തീരുമാനം ബാങ്ക് നിക്ഷേപത്തിന് കരുത്തുപകരുമെന്ന് എസ്ബിഐ പഠന റിപ്പോര്‍ട്ട്. ബാങ്ക് നിക്ഷേപം വര്‍ധിക്കുന്നതിന് പുറമേ വായ്പയുടെ തിരിച്ചടവ്, ഉപഭോഗം എന്നിവ ഉയരുന്നതിനും 2000 രൂപ നോട്ട് പിന്‍വലിച്ച നടപടി ഗുണം ചെയ്യുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് ആര്‍ബിഐ ചെലുത്തിയ സമ്മര്‍ദ്ദം ക്രെഡിറ്റ്- ഡെപ്പോസിറ്റ് തോത് ഉയരുന്നതിന് സഹായകമാകും. കൂടാതെ പലിശനിരക്ക് ഉയരുന്നതിലുള്ള പക്ഷപാതിത്വം കുറയ്ക്കാനും ഇത് സഹായകമാകുമെന്ന് എസ്ബിഐ ഗ്രൂപ്പ് ചീഫ് ഇക്കണോമിക് അഡ്വവൈസര്‍ സൗമ്യ കാന്തി ഘോഷ് പറയുന്നു. 

2023 മെയ് 19 നാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ ആർബിഐ തീരുമാനം നിലവിൽ വന്നത്. തീരുമാനം നിലവിൽ വന്ന് ആദ്യ 15 ദിവസത്തിനുള്ളിൽ വർധനവുണ്ടായെന്നാണ് എസ്ബിഐയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 3.3 ലക്ഷം കോടി രൂപ ഇക്കാലയളവിൽ മാത്രം നിക്ഷേപയിനത്തിൽ ബാങ്കിലെത്തി. 

2023 ജൂൺ 2 ന് വരെയുള്ള രണ്ടാഴ്ചയ്ക്കിടെ മൊത്തം നിക്ഷേപങ്ങളിൽ 3.3 ലക്ഷം കോടി രൂപയുടെ വർദ്ധനവുണ്ടായതിൽ ‚80 ശതമാനം വർധനവ് ടേം ഡെപ്പോസിറ്റിലാണെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇതേ കാലയളവിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ബാങ്കുകൾക്ക് ഏകദേശം 1.8 ലക്ഷം കോടി രൂപയുടെ അധിക നിക്ഷേപമാണ് ലഭിച്ചത്. കോർപറേറ്റുകളും ബാങ്കുകളിൽ വലിയ നിക്ഷേപങ്ങൾ നടത്തുന്നുണ്ട്. 2000 രൂപ നോട്ടുകള്‍ നിക്ഷേപമായി മാറ്റിയതോടെ ജനങ്ങളുടെ കൈവശമുള്ള പണവും കുറഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മെയ് 19 നെ അപേക്ഷിച്ച് ജനങ്ങളുടെ കൈവശമുള്ള പണം 83242 കോടി രൂപ കുറഞ്ഞ് 32.88 ലക്ഷം കോടി രൂപയായി. 

ഉപഭോഗ ആവശ്യകത ഉയരുന്നതിനും 2000 രൂപ നോട്ടുകൾ പിൻവലിച്ച നടപടി കാരണമായെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റി നൽകാനോ ആർബിഐ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടെങ്കിലും, സ്വർണാഭരണങ്ങൾ, എസി, മൊബൈൽ ഫോണുകൾ തുടങ്ങിയ ഉയർന്ന വിലയുള്ള ഉപഭോക്തൃ വസ്തുക്കൾ സ്വന്തമാക്കാനും 2000 രൂപ നോട്ട് കൂടുതലായി ഉപയോഗിക്കുന്നുണ്ട്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ അഭാവം, ഇ- റുപ്പിയുടെ സാധ്യത വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. 

Eng­lish Summary:Withdrawal of Rs 2000 note; RBI has increased deposits and repayments

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.