22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 18, 2024
December 17, 2024
December 17, 2024
December 16, 2024
December 12, 2024
December 12, 2024
December 9, 2024
December 2, 2024
November 29, 2024

ബില്ലുകള്‍ പിടിച്ചുവയ്ക്കുന്നു; ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Janayugom Webdesk
തിരുവനന്തപുരം
November 2, 2023 10:21 am

നിയമസഭ പാസാക്കിയ സുപ്രാധാന ബില്ലുകളില്‍ ഒപ്പിടാത്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതയില്‍ ഹര്‍ജി നല്‍കി. ഗവര്‍ണര്‍ സംസ്ഥാന നിയമസഭാ പാസാക്കിയ എട്ട് ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നുവെന്നും ഗവര്‍ണറുടെ നടപടി ഭരണഘടനാവരുദ്ധമാണെന്നും ചൂണ്ടിക്കാണിച്ചാണ് കേരളം ഹര്‍ജി ഫയല്‍ ചെയ്തത്.

ഈ നടപടി സദ്ഭരണ സങ്കല്പം അട്ടിമറിക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.ഭരണഘടനയോ ജനാധിപത്യമൂല്യങ്ങളോ പാലിക്കാതെ, രണ്ടുവർഷത്തോളം പഴക്കമുള്ളതടക്കം എട്ടു ബില്ലാണ്‌ ഗവർണർ പിടിച്ചുവച്ചിരിക്കുന്നത്‌. ജനാഭിലാഷം പ്രതിഫലിക്കുന്ന ബില്ലുകൾ നിയമമാകുന്നതിന്‌ ഗവർണർ ഉണ്ടാക്കുന്ന അസ്വാഭാവിക കാലവിളംബം ഭരണഘടനയുടെ അനുച്ഛേദം 200ന്‌ എതിരാണെന്ന വാദമാണ്‌ സർക്കാർ ഉയർത്തുന്നത്‌.

പിടിച്ചുവെച്ചിരിക്കുന്നവയിൽ 3 സർവകലാശാല ബില്ലുകളും സഹകരണ ബില്ലും പൊതുജനാരോഗ്യ ബില്ലും ലോകായുക്താ ബില്ലും ഉൾപ്പെടുന്നു. സർവകലാശാലാ നിയമങ്ങളുടെ ഏകീകരണ ബിൽ ഒപ്പിടാത്തതുമൂലം വൈസ് ചാൻസലർ നിയമനങ്ങളും മുടങ്ങി. കേരളത്തിനു വേണ്ടി മുൻ അറ്റോർണി ജനറൽ വേണു​ഗോപാൽ ഹാജരാകും. 

Eng­lish Summary:
with­hold­ing bills; Gov­ern­ment v. Gov­er­nor in Supreme Court

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.