22 January 2026, Thursday

ഒരുമാസത്തിനുള്ളില്‍ ജില്ലയെ സമ്പൂര്‍ണ ഹരിതകര്‍മ ജില്ലയായി മാറ്റും

Janayugom Webdesk
ആലപ്പുഴ
July 4, 2023 1:10 pm

ഒരുമാസത്തിനുള്ളില്‍ ജില്ലയെ സമ്പൂര്‍ണ ഹരിതകര്‍മ ജില്ലയായി മാറ്റും. ജില്ല പഞ്ചായത്ത് സമ്പൂർണ ശുചിത്വ പ്രഖ്യാപനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ആസൂത്രണ യോഗം ഒരുക്കങ്ങള്‍ വിലയിരുത്തി. ഓഗസ്റ്റ് മാസത്തോടെ ജില്ലയെ സമ്പൂർണ്ണ ഹരിത കർമ്മ ജില്ലയായി മാറ്റുകയാണ് ലക്ഷ്യം. ഓണത്തിന് മുൻപായി മുഴുവൻ പൊതുസ്ഥലങ്ങളും വൃത്തിയാക്കാനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടത്തുന്നത്. എല്ലാ വാർഡുകളിലും മിനി എം സി എഫും സ്ഥാപിക്കും. കേരളത്തിൽ ജില്ലാ അടിസ്ഥാനത്തിൽ സമ്പൂർണ മാലിന്യമുക്ത കാമ്പയിന് തുടക്കം കുറിച്ചത് ആലപ്പുഴയിലാണ്.

കമ്പോളങ്ങളിലെ ജൈവമാലിന്യം സംസ്കരിക്കാൻ തുമ്പൂർമുഴി മാതൃകയിൽ പദ്ധതി തയ്യാറാക്കും. വീടുകളിലെ മാലിന്യ സംസ്കരണവും ഉറപ്പുവരുത്തുന്നതിനായി ബയോബിൻ, സോക്ക് പിറ്റുകൾ, ബയോഗ്യാസ് പ്ലാന്റുകൾ എന്നിവയും സ്ഥാപിക്കും. കളക്ട്രേറേറ്റിലെ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ എം വി പ്രിയ, ടി എസ് താഹ, ജില്ല പഞ്ചായത്തംഗങ്ങളായ പി എസ് ഷാജി, ആർ റിയാസ്, ബിനു ഐസക് രാജു, ഗീത ബാബു, സജിമോൾ ഫ്രാൻസിസ്, ഹേമലത മോഹൻ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ ആർ ദേവദാസ്, തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറിമാർ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.