പ്രായപൂർത്തിയാകാത്ത മകളെ പഠനം നിർത്തി നവി മുംബൈയിലെ ഒരു ബിയർ ബാറിൽ ജോലി ചെയ്യാൻ നിർബന്ധിച്ച മാതാവിനും പങ്കാളിക്കുമെതിരെ കേസെടുത്ത് പൊലീസ്.
17 കാരിയായ പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാർച്ച് 15 ന് മാതാവിനും അവരുടെ പങ്കാളിക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി സബ് ഇൻസ്പെക്ടർ സുനിൽ ഗിരി പറഞ്ഞു.
പഠനം നിർത്തി കുടുംബം പോറ്റാൻ ബിയർ ബാറിൽ ജോലി ചെയ്യാൻ അമ്മയും അവരുടെ പങ്കാളിയും നിർബന്ധിച്ചതായി പെൺകുട്ടി പരാതിയിൽ പറഞ്ഞു. ഇവരുടെ നിരന്തര പീഡനം കാരണം പെൺകുട്ടി കഴിഞ്ഞ മാസം വീട്ടിൽ നിന്ന് ഒളിച്ചോടിയിരുന്നു. തുടർന്ന് അവളെ കണ്ടെത്തിയെങ്കിലും അമ്മയോടൊപ്പം ജീവിക്കാൻ അവൾ തയാറായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഖാർഘർ ആസ്ഥാനമായുള്ള കുട്ടികളുടെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ഐപിസി സെക്ഷൻ 323, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
english summary; Woman booked for forcing minor daughter to quit studies, work at bar
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.