23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 5, 2024
November 29, 2024
November 16, 2024
November 9, 2024
November 7, 2024
November 5, 2024

പറവൂരില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം; സഹോദരിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

Janayugom Webdesk
തിരുവനന്തപുരം
December 30, 2021 4:34 pm

പറവൂരില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ സഹോദരിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.സഹോദരി ജിത്തുവിനായാണ് ലുക്ക് ഔട്ട് നോട്ടീസ്. എറണാകുളം പറവൂരില്‍ വീടിനുള്ളില്‍ യുവതി വെന്തുമരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. അതേസമയം യുവതി വെന്തുമരിച്ച സംഭവം കൊലപാതകം തന്നെയാണ് എന്ന് ശാസ്ത്രീയമായി ഉറപ്പാക്കണമെന്ന് പൊലീസ് പറഞ്ഞു.നിലവില്‍ കൊലപാതകമാണ് എന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

സഹോദരിയായ വിസ്മയയുടെ കൊലക്ക് പിന്നില്‍ ആരെന്ന് കണ്ടെത്തണം. മരിച്ചത് മൂത്ത മകള്‍ വിസ്മയയാണെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞിരുന്നു.എന്നാല്‍ പൂര്‍ണമായും ഉറപ്പാക്കാന്‍ ഡി എന്‍ എ പരിശോധന നടത്തണം. കാണാതായ ഇളയ സഹോദരി ജിത്തുവിനെ കണ്ടെത്തിയാല്‍ മാത്രമേ കേസില്‍ ദുരൂഹത അകറ്റാന്‍ കഴിയു. മുന്‍പ് രണ്ട് തവണയും ജിത്തു വീട് വിട്ട് പോയിരുന്നു. രണ്ടു തവണയും വേഗത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞുവെങ്കിലും ഇത്തവണ എളുപ്പമല്ല എന്നാണ് പൊലീസ് കരുതുന്നത്.

ജിത്തുവിനെ കൊടുങ്ങല്ലൂരില്‍ കണ്ടതായി ചിലര്‍ അറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ ജില്ലയില്‍ വ്യാപകമായ അന്വേഷണം പൊലീസ് നടത്തുന്നുണ്ട്. കൊലപാതകത്തില്‍ മൂന്നാമത് ഒരാളുടെ സാന്നിദ്ധ്യവും തള്ളിക്കളയുന്നില്ലെന്ന് പൊലീസ് പറയുന്നു. ഇത് ജിത്തുവിന്റെ ജീവനും അപകടത്തിലായേക്കാം. 

ENGLISH SUMMARY:Woman burnt to death in Par­avur; A look­out notice was issued for the sister
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.