ഉത്തര്‍പ്രദേശില്‍ വനിതാ പൊലീസുകാരിയെ ട്രെയിനില്‍വെച്ച് ആക്രമിച്ച കേസിലെ പ്രതികളിലൊരാള്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കേസിലെ മുഖ്യപ്രതിയായ അനീസ് ഖാന്‍ ആണ് കൊല്ലപ്പെട്ടത്. വെടിയേറ്റാണ് അനീസ് കൊല്ലപ്പെട്ടത്. ഏറ്റമുട്ടലില്‍ പരിക്കേറ്റ ഇയാളുടെ കൂട്ടാളികളായ ആസാദ്, വിശംബര്‍ ദയാല്‍ ദുബെ എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികളെ പിടികൂടാന്‍ ഉത്തര്‍പ്രദേശ് പൊലീസും ലഖ്‌നൗ സ്‌പെഷ്യല്‍ ടാസ്ക് ഫോഴ്‌സും ചേര്‍ന്ന് ഇനായത്ത് മേഖലയില്‍ വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരനും പരിക്കേറ്റിട്ടുണ്ട്.
ഓഗസ്റ്റ് 30‑നാണ് സരയു എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന പൊലീസുകാരിക്ക് നേരേ അയോധ്യ സ്റ്റേഷന് സമീപത്തുവെച്ച് ആക്രമണമുണ്ടായത്. തലയിലും മുഖത്തും മാരകമായി പരിക്കേറ്റ് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു പൊലീസുകാരിയെ കംപാര്‍ട്ട്‌മെന്റില്‍ റെയില്‍വേ പൊലീസ് കണ്ടെത്തിയത്.
English Summary: Woman Constable‘s Attacker Shot Dead In Encounter
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.