12 April 2025, Saturday
KSFE Galaxy Chits Banner 2

Related news

March 2, 2025
February 23, 2025
February 12, 2025
December 13, 2024
October 11, 2024
September 10, 2024
September 1, 2024
May 29, 2024
May 20, 2024
May 2, 2024

ഗുരുദ്വാരയിൽ മദ്യപിച്ച സ്ത്രീയെ പൊലീസ് സാന്നിധ്യത്തിൽ യുവാവ് വെടിവച്ച് കൊന്നു

Janayugom Webdesk
പട്യാല
May 15, 2023 6:30 pm

ഗുരുദ്വാരയുടെ പരിസരത്ത് മദ്യപിച്ച സ്ത്രീയെ വെടിവച്ച് കൊന്നു. മതവികാരം വ്രണപ്പെടുത്തിയതിന്‍റെ പ്രകോപനത്തിലാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ദുഖ് നിവാരൺ സാഹിബ് ഗുരുദ്വാരയിലെ ‘സരോവറിന്’ (വിശുദ്ധ കുളം) സമീപത്ത് വച്ച് മദ്യപിച്ച പർവീന്ദർ കൗർ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
ഗുരുദ്വാരയിലെ സ്ഥിരം സന്ദർശകനായ നിർമൽജിത് സിങ് സൈനി റിവോൾവർ ഉപയോഗിച്ച് കൗറിന് നേരെ ഒന്നിലധികം തവണ വെടിയുതിർത്തതായി പട്യാല സീനിയർ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) വരുൺ ശർമ്മ പറഞ്ഞു. ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. പ്രതിക്ക് ക്രിമിനൽ പശ്ചത്താലം ഒന്നുമില്ല. കച്ചവടക്കാരനായ സൈനി അടുത്തിടെ മൊറിൻഡ ഗുരുദ്വാരയിൽ നടന്നതുൾപ്പെടെയുള്ള സംഭവങ്ങളിൽ അസ്വസ്ഥനായിരുന്നുവെന്നും വരുൺ ശർമ്മ കൂട്ടിച്ചേർത്തു. ഗുരുദ്വാര മാനേജരുടെ ഓഫിസിൽ നിന്ന് പുറത്തേക്ക് വരുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സൈനി വെടിയുതിർത്തത്. തുടർന്ന് പ്രതി പൊലീസിനു മുന്നിൽ ആയുധം വച്ച് കീഴടങ്ങി. അഞ്ച് റൗണ്ട് വെടിയുതിർത്തു. മൂന്ന് എണ്ണം കൗറിന്‍റെ ശരീരത്ത് പതിച്ചു. സംഭവസ്ഥലത്ത് വച്ച് തന്നെ കൗർ മരണത്തിന് കീഴടങ്ങി. അക്രമത്തിൽ പ്രതിക്കും വെടിയേറ്റിതിനെ തുടർന്ന് ഇയാളെ പൊലീസ് ആശുപത്രിയിലെത്തിച്ചു. ഗുരുദ്വാര മാനേജരുടെ ഓഫിസിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ പുറത്തേക്ക് വരുന്നതിനിടെയാണ് സൈനി കൗറിനെ നേരെ വെടിയുതിർത്തതെന്ന് ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്‌ജിപിസി) ഉദ്യോഗസ്ഥർ പറഞ്ഞു. കുടുംബാംഗങ്ങൾ ആരും ഇതു വരെ മൃതദേഹം ഏറ്റെടുക്കുന്നതിന് വന്നിട്ടില്ല. എവിടെയാണ് കൗർ താമസിച്ചിരുന്നതെന്ന് പൊലീസിന് കണ്ടെത്താനും സാധിച്ചിട്ടില്ല. പ്രാഥമിക അന്വേഷണത്തിൽ കൗർ സീക്കറപുരിൽ നിന്നും ബസ് കയറിയാണ് ഗുരുദ്വാരയിലേക്ക് വന്നതെന്ന് പൊലീസ് കണ്ടെത്തി.

eng­lish summary;Woman ‘con­sum­ing liquor’ at Patiala gur­d­wara shot dead: Police

you may also like this video;

YouTube video player

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.