മഹാരാഷ്ട്രയില്‍ റയില്‍വേ ട്രാക്കിന് കുറുകെയുള്ള മേല്‍പ്പാലം പാലം തകര്‍ന്ന് വീണ് 48കാരി മരിച്ചു. 12 പേർക്കു പരുക്കേല്‍ക്കുകയും ചെയ്തു. ചന്ദ്രപുർ ജില്ലയിലെ ബല്ലാർപുർ നഗരത്തിലുള്ള ബൽഹർഷാ റെയിൽവേ സ്റ്റേഷനില്‍ ഞായറാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റിരുന്ന നീലിര രംഗാരി(48)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. സെൻട്രൽ റെയിൽവേയുടെ ഭാഗമായ നാഗ്പുർ ഡിവിഷന്റെ കീഴിൽ വരുന്ന സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകൾ ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്.
20 അടി താഴ്ചയിലുള്ള റെയിൽവേ ട്രാക്കിലേക്കാണ് പാലം തകര്‍ന്ന് വീണത്. അതേസമയം അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നിസ്സാരമായി പരിക്കേറ്റവർക്ക് 50,000 രൂപയും ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവര്‍ക്ക് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം സിവിൽ ആശുപത്രിയിലേക്ക് മാറ്റിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. അപകട കാരണം കണ്ടെത്താൻ കേന്ദ്ര റെയിൽവേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary: Woman dies, 12 injured after railway flyover collapses in Maharashtra
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.