19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 11, 2024
December 10, 2024
December 10, 2024
December 10, 2024
December 9, 2024
December 7, 2024
December 6, 2024
December 5, 2024

കൊല്ലത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; ഹൃദയാഘാതമെന്ന് ആശുപത്രി അധികൃതര്‍

Janayugom Webdesk
July 27, 2022 10:44 am

കൊല്ലത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു.മൈലക്കാട് സ്വദേശി ഹര്‍ഷയാണ് കുഞ്ഞിനെ പ്രസവിച്ച ശേഷം മരിച്ചത്. കുഞ്ഞ് ഗുരുതരാവസ്ഥയിലാണ്. ഹര്‍ഷയുടെ മരണത്തിന് കാരണം ഹൃദയാഘാതമാണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നത്. അതേസമയം ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ പറയുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

മൈലക്കാട് സ്വദേശിയായ വിപിന്റെ ഭാര്യ ഹര്‍ഷയെ കഴിഞ്ഞദിവം പ്രസവത്തിനായി ആശുപത്രിയില്‍ എത്തിയത്. ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ഹര്‍ഷയുടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. പിന്നീട് എന്‍എസ് സഹകരണ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഹര്‍ഷയുടെ ജീവന്‍ രക്ഷിക്കാനായില്ല.

ഹര്‍ഷയുടെ കുഞ്ഞ് അത്യാഹിതവിഭാഗത്തിലാണ്. ചികിത്സയില്‍ പിഴവ് ഉണ്ടായിട്ടില്ലെന്നും യുവതിയുടെ ബന്ധുക്കള്‍ ചികിത്സാകാര്യങ്ങള്‍ക്ക് സാക്ഷികളാണെന്നും അഷ്ടമുടി ആശുപത്രിയുടെ വിശദീകരണം. അമ്‌നിയോട്ടിക് ഫ്‌ളൂയിഡ് എംബോളിസം മൂലമുണ്ടാകുന്ന ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ആശുപത്രി ഡയറക്ടര്‍ ഡോ. ജേക്കബ് ജോണ്‍ പറഞ്ഞു.

Eng­lish Summary:Woman dies after giv­ing birth in Kol­lam; The hos­pi­tal said it was a heart attack
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.