23 January 2026, Friday

Related news

January 23, 2026
January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026

ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനിടെ വനിതാ ഡോക്ടര്‍ക്കു നേരെ നഗ്നതാപ്രദര്‍ശനം; യുവാവ് അറസ്റ്റില്‍

Janayugom Webdesk
പത്തനംതിട്ട
January 31, 2023 12:27 pm

ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനിടെ വനിതാ ഡോക്ടര്‍ക്കു നേരെ നഗ്നതാപ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. തൃശൂര്‍ സ്വദേശി ശുഹൈബ്(21) ആണ് അറസ്റ്റിലായത്. ഇ‑സഞ്ജീവനി ടെലി മെഡിസിന്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് നേരെയായിരുന്നു നഗ്നതാ പ്രദര്‍ശനം. വീട്ടില്‍ ഇരുന്ന് ലാപ്‌ടോപ് ഉപയോഗിച്ച് ഇ സഞ്ജീവനി മുഖാന്തരം ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ നടത്തുകയായിരുന്നു. ഇയാള്‍ വെബ്‌സൈറ്റില്‍ കയറിയ ശേഷം മുഖം കാണിക്കാതെ ഡോക്ടര്‍ക്ക് നേരെ സ്വകാര്യഭാഗം പ്രദര്‍ശിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് ഡോക്ടര്‍ പരാതി നല്‍കുകയായിരുന്നു. പത്തനംതിട്ട സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. വ്യാജ ഐ ഡി ഉണ്ടാക്കിയാണ് ഇയാള്‍ ഇ- സഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്തത്. രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.

Eng­lish Sum­ma­ry: woman doc­tor files com­plaint on exhi­bi­tion­ism dur­ing online consultation
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.