21 January 2026, Wednesday

Related news

December 25, 2025
November 25, 2025
November 24, 2025
November 18, 2025
November 3, 2025
October 19, 2025
October 17, 2025
October 9, 2025
October 9, 2025
October 1, 2025

വെള്ളക്കെട്ടിൽ നിന്ന് രക്ഷപ്പെടാൻ റയിൽവേ സ്റ്റേഷനിലെ വൈദ്യുതിതൂണിൽ പിടിച്ചു; ഷോക്കേറ്റ് യുവതി മരിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
June 25, 2023 2:45 pm

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ യുവതി വൈദ്യുതാഘാതമേറ്റ് മരിച്ചു. കിഴക്കൻ ഡല്‍ഹിയിലെ പ്രീത് വിഹാർ സ്വദേശിയായ സാക്ഷി അഹൂജ എന്ന യുവതിയാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. കുടുംബത്തിനൊപ്പം പുലർച്ചെ അഞ്ചരയോടെ റെയിൽവേ സ്റ്റേഷനിലെത്തിയതായിരുന്നു ഇവർ. കഴിഞ്ഞ രാത്രിയില്‍ നിര്‍ത്താതെ പെയ്ത മഴയില്‍ ഡല്‍ഹി റയില്‍വേസ്റ്റേഷൻ വെള്ളത്തില്‍ മുങ്ങിയിരുന്നു. സ്റ്റേഷനിലെ വെള്ളക്കെട്ടില്‍ നിന്ന് രക്ഷപ്പെടാൻ സാക്ഷി വൈദ്യുത തൂണിൽ പിടിച്ചപ്പോൾ ഷോക്കേൽക്കുകയായിരുന്നു.

യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചെന്ന് പൊലീസ് പറഞ്ഞു. റയിൽവേ സ്റ്റേഷന്റെ എക്സിറ്റ് നമ്പർ വണ്ണിന് സമീപമാണ് അപകടമുണ്ടായത്. അധികാരികളുടെ അനാസ്ഥ ആരോപിച്ച് യുവതിയുടെ സഹോദരി പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്തു.

Eng­lish Sum­ma­ry: Woman elec­tro­cut­ed to death at New Del­hi Rail­way Sta­tion amid heavy rainfall
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.