19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
October 21, 2024
October 4, 2024
October 3, 2024
October 2, 2024
September 26, 2024
September 22, 2024
September 22, 2024
September 19, 2024
September 10, 2024

ബലാത്സംഗക്കേസില്‍ യുവതിയ്ക്ക് നീതി ലഭിച്ചത് ആറ് വര്‍ഷത്തിന് ശേഷം: അയല്‍വാസിയായ പ്രതിയ്ക്ക് 20 വര്‍ഷം കഠിനതടവും പിഴയും

Janayugom Webdesk
പത്തനംതിട്ട
March 22, 2022 7:12 pm

അയൽവാസിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും. കൂടൽ പോലീസ് സ്റ്റേഷനിൽ 2016 ൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലെ പ്രതിയായ കലഞ്ഞൂർ വില്ലേജിൽ പാടം ഇടപ്പാടം പുനരധിവാസ കോളനിയിൽ താന്നിവിള വടക്കേതിൽ മനോജിനെയാണ് 20 വർഷം കഠിന തടവിനും 50000/- രൂപ പിഴയും ശിക്ഷ വിധിച്ചു. 2016 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. യുവതിയും മകളും മാത്രമുളള സമയത്ത് രാത്രി 11.30 മണിക്ക് അതിക്രമിച്ചുകയറിയ പ്രതി യുവതിയെ ബലാത്സംഗം ചെയ്തതായാണ് കേസ്. പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി ജഡ്ജ് പൂജ. പി. പി ആണ് ശിക്ഷ വിധിച്ചത്.

Eng­lish Sum­ma­ry: Woman gets jus­tice in rape case after six years: Neigh­bor accused gets 20 years rig­or­ous impris­on­ment and fine

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.