22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 19, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024

ഭര്‍ത്താവ് കടുത്ത ലൈംഗിക വൈകൃതങ്ങൾക്ക് അടിമ; കൊന്ന് സ്വകാര്യ ഭാഗം മുറിച്ചെടുത്ത് ഭാര്യ

Janayugom Webdesk
ഭോപ്പാല്‍
March 3, 2023 7:14 pm

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതിയെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ സിങ്ഗ്രൗലി ജില്ലയിലെ ഉർതി ഗ്രാമത്തിലാണ് സംഭവം. ഭര്‍ത്താവ് ബീരേന്ദ്രനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ കഞ്ജൻ ഗുർജറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 21 നാണ് ബീരേന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കഞ്ജൻ തന്നെയാണ് പൊലീസില്‍ പരാതിപ്പെട്ടത്. സംശയം തോന്നിയ പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു.

ബീരേന്ദ്ര മയക്കുമരുന്നിന് അടിമപ്പെട്ടയാളായിരുന്നു. ലഹരി ഉപയോഗിച്ച ശേഷം ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്കാണ് ബീരേന്ദ്ര കഞ്ജനെ ഇരയാക്കിയിരുന്നത്. ബീരേന്ദ്ര കടുത്ത ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയായിരുന്നുവെന്നും കഞ്ജൻ പൊലീസിനോട് പറഞ്ഞു. പീഡനം സഹിക്കാനാവാതെയായതോടെയാണ് കൊലപ്പെടുത്തിയതെന്നും അവര്‍ പൊലീസിനോട് പറ‍ഞ്ഞു.

ഭക്ഷണത്തില്‍ 20 ഉറക്ക ഗുളികകള്‍ കലര്‍ത്തിയ നല്‍കിയ ശേഷം സ്വകാര്യഭാഗം കോടാലി കൊണ്ട് മുറിച്ചാണ് കൊലപാതകം നടത്തിയത്. ഇതിന് ശേഷം മൃതദേഹം വസ്ത്രത്തില്‍ പൊതിഞ്ഞ് കഞ്ജൻ തന്നെ വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നു. ബീരേന്ദ്രയുടെ അഞ്ചാമത്തെ ഭാര്യയാണ് കഞ്ജൻ ഗുർജര്‍. നേരത്തെയുള്ള നാല് ഭാര്യമാരും ബീരേന്ദ്രയുടെ ഉപദ്രവം സഹിക്കാനാവാതെ ഉപേക്ഷിച്ച് പോകുകയായിരുന്നു.

Eng­lish Sum­ma­ry: Woman kills hus­band with axe
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.