23 January 2026, Friday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 21, 2026

കോഴിക്കോട് ലോഡ്ജില്‍ വച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയില്‍

Janayugom Webdesk
കോഴിക്കോട്
November 29, 2024 7:54 pm

കോഴിക്കോട് എരഞ്ഞിപ്പാലയില്‍ ലോഡ്ജില്‍ വച്ച് യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. തിരുവില്വാമല സ്വദേശി അബ്ദുള്‍ സനൂഫ് ആണ് പിടിയിലായത്. ഇന്ന് വൈകിട്ടോടെ ചെന്നൈയിലെ ആവഡിയില്‍ വച്ച് പൊലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. ഉടന്‍ തന്നെ പ്രതിയെ കോഴിക്കോട്ട് എത്തിക്കും. 

മലപ്പുറം സ്വദേശിനിയായ ഫസീലയെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ ഇവരെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിറ്റേദിവസം തന്നെ യുവതിയുടെ മരമം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

സനൂഫും ഫസീലയും ചേര്‍ന്ന് കഴിഞ്ഞ ഞായരാഴ്ച രാത്രി ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു. 3 ദിവസത്തേക്കാണ് ഇവര്‍ മുറിയെടുത്തത്. എന്നാല്‍ ചൊവ്വാഴ്ച രാവിലെയോടെ ഫസീലയെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലോഡ്ജ് ജീവനക്കാരാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടത്. മുറി പുറത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. തിങ്കളാള്ച വരെ മുറിയിലുണ്ടായിരുന്ന സനൂഫ് പിന്നീട് പണമെടുക്കാനെന്ന് പറഞ്ഞ് ലോഡ്ജില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നുവെന്ന് ലോഡ്ജ് ജീവനക്കാര്‍ പറയുന്നു. സനൂഫിന്റെ പേരില്‍ ഫസീല നേരത്തെ പീഡനക്കേസ് നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യമാകാം കൊലപാതക കാരണമെന്നാണ് നിഗമനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.