ഭര്‍ത്താവിനെ ആശുപത്രിയില്‍ നിന്ന് കൊണ്ടുപോകവെ ഭാര്യയെ ആംബുലന്‍സ് ജീവനക്കാര്‍ പീഡിപ്പിച്ചെന്ന് ആരോപണം. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ നഗര്‍ ജില്ലയില്‍ ഓഗസ്റ്റ് 30നായിരുന്നു സംഭവം.
പീഡനത്തിനിരയാക്കിയ ശേഷം യുവതിയെയും ഭര്‍ത്താവിനെയും ആംബുലന്‍സില്‍ നിന്ന് പുറത്തേക്കെറിഞ്ഞു. ഭര്‍ത്താവിന്റെ ഓക്സിജന്‍ മാസ്ക് ഊരിമാറ്റിയ ശേഷമായിരുന്നു ഇവരെ പുറത്താക്കിയത്. പിന്നീട് ഗൊരഖ്പൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഭര്‍ത്താവ് ഹരീഷ് മരിച്ചു.
ബസ്തി മെഡിക്കൽ കോളജില്‍ ചികിത്സയിലായിരുന്ന ഹരീഷിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഡോക്ടർമാർ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തു.
സ്വകാര്യ ആശുപത്രിയിലെ ഫീസ് അടയ്ക്കാൻ കഴിയാതെ വന്നതോടെ യുവതി ഭർത്താവിനെ വീട്ടിലേക്ക് തന്നെ കൊണ്ടുപോവുകയായിരുന്നു.
ഇതിനിടെ ആംബുലന്‍സില്‍വച്ച് ഡ്രൈവറും സഹായിയും ചേര്‍ന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. നിലവിളിക്കാന്‍ ശ്രമിച്ചതോടെ ഭര്‍ത്താവിന്റെ ഓക്സിജന്‍ മാസ്ക് മാറ്റി ആംബുന്‍ലന്‍സില്‍ നിന്ന് പുറത്താക്കിയെന്നും ഡ്രൈവര്‍ തന്റെ ആഭരണങ്ങള്‍ അപഹരിച്ചെന്നും യുവതി പറഞ്ഞു. തുടര്‍ന്ന് സഹോദരനെ വിവരമറിയിക്കുകയും ഇയാള്‍ പൊലീസിനെ പീഡന വിവരം അറിയിക്കുകയുമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.