23 January 2026, Friday

Related news

January 23, 2026
January 23, 2026
January 21, 2026
January 21, 2026
January 20, 2026
January 19, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026

ഉറങ്ങിക്കിടന്ന മകനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു

Janayugom Webdesk
ഉദയ്പൂര്‍
July 31, 2023 4:20 pm

രാജസ്ഥാനിലെ ഉദയ്പൂരിൽ അമ്മ മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍. അംബ മാതാ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 14കാരനായ പുരഞ്ജയിനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അമ്മ മനീഷ (37) യെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഭർത്താവ് പ്രഭാത നടത്തിനായി പോയിരിക്കവെയായിരുന്നു യുവതി കൊലപാതകം നടത്തിയത്. പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് താന്‍ മകനെ കൊലപ്പെടുത്തിയെന്ന് അറിയിച്ചതും മനീഷ തന്നെയാണ്. യുവതിക്ക് കുറച്ചുകാലമായി മാനസികാസ്വാസ്ഥ്യമുണ്ടെന്നും അതിന്റെ ചികിത്സയിലായിരുന്നുവെന്നും കുടുംബം പറഞ്ഞു. എന്നാൽ എന്തിനാണ് മകനെ കൊലപ്പെടുത്തിയതെന്ന് യുവതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്.

Eng­lish Sum­ma­ry: woman stran­gles teen son to death in Rajasthan’s Udaipur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.