
ത്രിപുരയിലെ ഗോമതി ജില്ലയിൽ അമ്മായിഅമ്മയുമായി വഴക്കിട്ടെന്നാരോപിച്ച് അയൽവാസികൾ സ്ത്രീയെ തൂണിൽ കെട്ടിയിട്ട് മർദിക്കുകയും മുടിമുറിയ്ക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗോമതിയിലെ ഉദയ്പൂർ പ്രദേശത്ത് നടന്ന സംഭവത്തിൻറെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വലിയ വിമർശനങ്ങൾ ഉയരുകയും ചെയ്യുന്നുണ്ട്.
ദൃശ്യങ്ങളിൽ ഒരു സ്ത്രീയുടെ കൈ പുറകിൽ കെട്ടി അവരുടെ മുഖം അഴുക്കുചാലിലേക്ക് താഴ്ത്തുന്നത് കാണാം. ഒരു സ്ത്രീ അവരുടെ മുടിയിൽ പിടിച്ച് വലിക്കുകയും അവർ നിലവിളിക്കുകയും ചെയ്യുന്നു. ചില ആൺകുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾ സംഭവം കാണുകയും ഫോണിൽ ഷൂട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. സ്ത്രീയുടെ മുടി മുറിക്കുന്നത് ബിജെപി ബന്ധമുള്ള സ്ത്രീയാണെന്നും ആരോപണം ഉയരുന്നുണ്ട്.
അമ്മായിഅമ്മ തന്നോട് നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്ന് മർദനത്തിനിരയായ സ്ത്രീയുടെ പരാതിയിൽ പറയുന്നു. പ്രദേശത്തെ നിരവധി സ്ത്രീകൾ ആക്രമണത്തിൽ പങ്ക് ചേർന്നിരുന്നെന്നും തനിക്ക് നീതി ലഭിക്കണമെന്നും അവർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.