22 January 2026, Thursday

വനിതാ ടിടിഇയെ കൈയേറ്റം ചെയ്ത കേസ്; അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍

Janayugom Webdesk
തൃശൂർ
February 20, 2023 9:43 pm

വനിതാ ടിടിഇയെ കൈയേറ്റം ചെയ്ത് അസഭ്യം പറയുകയും ചെയ്തെന്ന പരാതിയില്‍ അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍. തൃശൂർ റെയിൽവേ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത കേസിൽ തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നമ്പർ 3 കോടതി ജാമ്യാപേക്ഷ തള്ളിയത്. ജനുവരി 14ന് രാത്രി 11ന്‌ ഗാന്ധിധാം എക്സ്പ്രസിലുണ്ടായ സംഭവത്തിൽ കോട്ടയം റെയിൽവേ പൊലീസാണ്‌ കേസെടുത്തത്‌. 

കേസ് പിന്നീട് തൃശൂർ റെയിൽവേ പൊലീസിനു കൈമാറി വീണ്ടും കേസ് രജിസ്റ്റർ ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. അന്വേഷണത്തെ ബാധിക്കുമെന്ന പൊലീസ്‌ റിപ്പോർട്ട് അംഗീകരിച്ച കോടതി അർജുൻ ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Eng­lish Summary;Woman TTE assault case; Arjun Ayan­ki in remand
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.