സ്വിറ്റ്സര്‍ലന്‍ഡില്‍ 64കാരിയെ ആത്മഹത്യാ പെട്ടി (സൂയിസെെഡ് പോഡ്) ക്കുള്ളില് മരിച്ചനിലയില്‍ കണ്ടെത്തി. സാര്‍കോ എന്ന കമ്പനിയുടെ പോഡ് ഉപയോഗിച്ചാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ആത്മഹത്യക്ക് പ്രേരിപ്പിച്ചവരെയുള്‍പ്പെടെ നിരവധിപേരെ കസ്റ്റഡിയിലെടുത്തു.
സ്വിറ്റ്സർലന്‍ഡ്- ജർമ്മനി അതിർത്തിയിലുള്ള മെരിഷ്വേസെനിലെ വനമേഖലയിൽ വച്ചാണ് സൂയിസൈഡ് പോഡ് ഉപയോഗിച്ചതെന്ന് പൊലീസ് അറിയിച്ചു. രഹസ്യ വിവരം അനുസരിച്ച് നടത്തിയ പരിശോധനയിലാണ് ആത്മഹത്യ വിവരം പുറത്തറിഞ്ഞത്.
സൂയിസൈഡ് പോഡ് അംഗീകരിക്കപ്പെട്ടിട്ടുള്ള രാജ്യമാണ് സ്വിറ്റ്സർലൻഡ്. കൃത്യമായ കാരണങ്ങളുണ്ടെങ്കിൽ മരിക്കാനുള്ള അനുമതി നിയമാനുസൃതമായി നൽകുന്ന രാജ്യമാണ് ഇവിടം.
വേദനകളൊന്നും ഇല്ലാത്ത മരണമാണ് ഈ സൂയിസൈഡ് പോഡുകളുടെ ആശയത്തിനു പിന്നിലെങ്കിലും മരിച്ച സ്ത്രീക്ക് ഇത്തരത്തിലുള്ള കാരണങ്ങളില്ലെന്നാണ് പൊലീസ് നിരീക്ഷണം. ഇതോടെയാണ് സ്ത്രീയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചവരേയും സഹായം നൽകിയവരേയും പൊലീസ് അറസ്റ്റ് ചെയ്തത്.
എന്നാൽ ഈ സൂയിസൈഡ് പോഡ് ഉപയോഗിക്കാൻ പുറത്തുനിന്നുള്ള ആളുകൾക്ക് സാധിക്കില്ലെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.