30 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 21, 2025
February 28, 2025
February 19, 2025
November 2, 2024
November 1, 2024
October 23, 2024
October 18, 2024
October 9, 2024
September 27, 2024
September 1, 2024

വായ്പ തിരിച്ചടയ്ക്കുന്നതിൽ സ്ത്രീകൾ മുന്നിൽ: മന്ത്രി

Janayugom Webdesk
കോട്ടയം
May 20, 2022 9:56 pm

വായ്പാ തുക കൃത്യമായി തിരിച്ചടയ്ക്കുന്നതിൽ മികവുപുലർത്തുന്നതും മുന്നിൽ നിൽക്കുന്നതും സ്ത്രീകളാണെന്ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി എൻ വാസവൻ പറഞ്ഞു. രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായ 100 ദിന കർമ്മപദ്ധതിയിലൂടെ മത്സ്യതൊഴിലാളികൾക്കായി നടപ്പാക്കുന്ന സ്നേഹതീരം വായ്പാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കുമരകത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.
ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും സ്വയംസഹായ സംഘങ്ങളിൽ നിന്നുമൊക്കെ എടുക്കുന്ന വായ്പകൾ മുടക്കമില്ലാതെ തിരിച്ചടയ്ക്കണമെന്ന നിലപാടുകാരാണ് സ്ത്രീകൾ. വരുമാനത്തിൽ നിന്നു മിച്ചം പിടിച്ചും ചെലവ് ചുരുക്കിയും തിരിച്ചടവ് തുക കണ്ടെത്താനുള്ള കഴിവ് സ്ത്രീകൾക്ക് മാത്രമുള്ള പ്രത്യേക സംസ്കാരമായാണ് സമൂഹം വിലയിരുത്തുന്നത്.

അമിതമായി പലിശ ഈടാക്കുന്ന സ്വകാര്യ പണമിടപാടുകാരുടെ പിടിയിൽ നിന്ന് തീരദേശ‑ഉൾനാടൻ മത്സ്യമേഖലയിലുള്ളവരെ മോചിപ്പിക്കാനും തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താനും ലളിതമായ രീതിയിൽ സഹായം ലഭ്യമാക്കാൻ സ്നേഹതീരം പദ്ധതിയിലൂടെ സാധിക്കും. സംസ്ഥാനത്തുടനീളമുള്ള 10 ലക്ഷം മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം പകരും വിധമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
രണ്ട് ഗ്രൂപ്പുകളിലെ അംഗങ്ങൾക്കനുവദിച്ച തുകയുടെ ചെക്ക് വിതരണവും മന്ത്രി നിർവഹിച്ചു. ആറ്റാമംഗലം സെന്റ് ജോൺസ് പള്ളി പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ, കേരള ബാങ്ക് ഡയറക്ടർ കെ ജെ ഫിലിപ്പ് കുഴികുളം, സഹകരണസംഘം രജിസ്ട്രാറും ഫിഷറീസ് വകുപ്പ് ഡയറക്ടറുമായ ഡോ. അദീല അബ്ദുള്ള എന്നിവർ പ്രസംഗിച്ചു. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ (ജനറൽ) എൻ അജിത് കുമാർ പദ്ധതി വിശദീകരിച്ചു. മത്സ്യബന്ധന‑വിപണന‑സംസ്ക്കരണ തൊഴിലാളികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്നതാണ് പദ്ധതി.

Eng­lish sum­ma­ry; Women ahead in loan repay­ment: Minister

You may also like this video;

YouTube video player

TOP NEWS

March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 29, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.