22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 19, 2024
December 19, 2024
December 17, 2024
December 10, 2024
December 10, 2024
December 10, 2024
December 1, 2024
November 30, 2024
November 28, 2024

നവോത്ഥാന കാലത്തെ സ്ത്രീ മുന്നേറ്റങ്ങൾ: പ്രഭാഷണം നടത്തി

Janayugom Webdesk
നെടുമങ്ങാട്
September 20, 2022 11:34 pm

സിപിഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ‘നവോത്ഥാന കാലത്തെ സ്ത്രീ മുന്നേറ്റങ്ങൾ’ എന്ന വിഷയത്തിൽ വെമ്പായം കന്യാകുളങ്ങരയില്‍ പ്രഭാഷണം സംഘടിപ്പിച്ചു.
കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി പി വസന്തം ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, സംസ്ഥാന കൗൺസിൽ അംഗം വി പി ഉണ്ണികൃഷ്ണൻ, നെടുമങ്ങാട് മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, മഹിളാസംഘം സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ ദേവകി, കവിതാ സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.
മഹിളാസംഘം നെടുമങ്ങാട് മണ്ഡലം സെക്രട്ടറി ബിന്ദു ബാബുരാജ് അധ്യക്ഷയായി. പ്രസിഡന്റ് സീനത്ത് ബീവി സ്വാഗതവും എ ജി അനൂജ നന്ദിയും പറഞ്ഞു. ആലപ്പുഴ ഇപ്റ്റ അവതരിപ്പിച്ച കലാ പരിപാടികളും നടന്നു. 

Eng­lish Sum­ma­ry: Wom­en’s Advances in the Renais­sance: Lec­ture delivered

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.