22 January 2026, Thursday

Related news

October 1, 2025
September 29, 2025
September 28, 2025
September 25, 2025
September 24, 2025
September 21, 2025
September 21, 2025
September 17, 2025
September 17, 2025
September 10, 2025

വനിതാ ഏഷ്യാ കപ്പ് നാളെ ആരംഭിക്കും; ഇന്ത്യയും പാകിസ്ഥാനും കൊമ്പുകോര്‍ക്കും

Janayugom Webdesk
കൊളംബോ
July 18, 2024 10:14 pm

വനിതാ ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റ് നാളെ ആരംഭിക്കും. ഇന്ത്യ‑പാകിസ്ഥാന്‍ പോര് നാളെ രാത്രി ഏഴിന് നടക്കും. ഉച്ചയ്ക്ക് രണ്ടിന് യുഎഇയും നേപ്പാളും തമ്മിലാണ് ടൂര്‍ണമെന്റിലെ ആദ്യ മത്സരം. 15 മത്സരങ്ങളുള്ള ടൂർണമെന്റില്‍ ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, മലേഷ്യ, യുഎഇ, തായ്‌ലൻഡ്, നേപ്പാള്‍ എന്നിവരാണ് പങ്കെടുക്കുന്നത്. പാകിസ്ഥാനും ഇന്ത്യയും നേപ്പാള്‍, യുഎഇ എന്നിവർ ഗ്രൂപ്പ് എയിലും, ശ്രീലങ്ക, ബംഗ്ലാദേശ്, തായ്‌ലൻഡ്, മലേഷ്യ എന്നിവർ ഗ്രൂപ്പ് ബിയിലുമാണ് ഉള്ളത്.

കഴിഞ്ഞ തവണ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ജേതാക്കളായത്. ഏഷ്യാകപ്പില്‍ ഇന്ത്യന്‍ വനിതകളുടെ പ്രകടനം മികവാര്‍ന്നതാണ്. ഏഷ്യാകപ്പില്‍ പാകിസ്ഥാനോട് ഇന്ത്യ 14 മത്സരങ്ങള്‍ കളിച്ചപ്പോള്‍ മൂന്ന് തവണ മാത്രമാണ് പരാജയപ്പെട്ടത്. ഹര്‍മന്‍ പ്രീത് കൗറിന്റെ നേതൃത്വത്തില്‍ 11 തവണ ഇന്ത്യക്കായിരുന്നു വിജയം. ബാറ്റിങ്ങില്‍ ഉജ്വല ഫോമിലാണ് സ്മൃതി മന്ദാന. ബൗളിങില്‍ പേസര്‍ പൂജ വസ്ത്രാകറും സ്പിന്നര്‍മാരില്‍ രാധാ യാദവിന്റെ തിരിച്ചുവരവും ഇന്ത്യന്‍ ടീമിന് കരുത്തേകും.

Eng­lish sum­ma­ry ; Wom­en’s Asia Cup starts tomor­row; India and Pak­istan are at loggerheads

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.