13 February 2026, Friday

Related news

September 8, 2025
September 7, 2025
September 7, 2025
September 7, 2025
September 6, 2025
September 6, 2025
September 5, 2025
September 5, 2025
September 5, 2025
September 4, 2025

ഓണപ്പുടവ ചലഞ്ചുമായി പൊന്നാനിയിലെ മഹിളാസംഘം

Janayugom Webdesk
പൊന്നാനി:
September 4, 2024 2:47 pm

തിരുവനന്തപുരത്ത് നിർമിക്കുന്ന മഹിളാസംഘം സംസ്ഥാന കമ്മിറ്റി ഓഫീസിനായി ഓണപ്പുടവ ചലഞ്ചുമായി മഹിളാസംഘം പൊന്നാനി മണ്ഡലം കമ്മിറ്റി. പൊന്നാനി മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ഓണപ്പുടവ ചലഞ്ച് നടത്തി പണം ശേഖരിക്കുകയാണ് ലക്ഷ്യം. ആദ്യത്തെ ഓണപ്പുടവ ചലഞ്ച് എരമംഗലം സെന്ററിൽ മഹിളാസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷാജിറ മനാഫ് സിപിഐ പൊന്നാനി മണ്ഡലം സെക്രട്ടറി പി രാജന് ഓണപ്പുടവ നൽകി ഉദ്‌ഘാടനം ചെയ്‌തു.

ജില്ലാ സെക്രട്ടറി സമീറ ഇളയേടത്ത് അധ്യക്ഷത വഹിച്ചു. മഹിളാസംഘം പൊന്നാനി മണ്ഡലം സെക്രട്ടറി പ്രബിത പുല്ലൂണി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സൗദാമിനി, മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് സുബൈദ ബക്കർ, മാറഞ്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹറ ഉസ്‌മാൻ, ദിവ്യ പ്രമോദ് എന്നിവരാണ് ഓണപ്പുടവ ചലഞ്ചിന് നേതൃത്വം നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.