ഡബ്ല്യു സി സിയുടെ അംഗങ്ങൾ വനിതാ കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി. വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവിയുമായി കോഴിക്കോട്ട് വച്ചായിരുന്നു കൂടിക്കാഴ്ച. സയനോര, ദീദി, അഞ്ജലി മേനോൻ, പാർവതി തിരുവോത്ത്, പത്മപ്രിയ, തുടങ്ങിയവരാണ് കൂടിക്കാഴ്ച നടത്തിയത്.
നടിയെ ആക്രമിച്ച കേസ് ഡബ്ല്യു സി സി വനിതാ കമ്മീഷന് മുന്നിൽ ഉന്നയിച്ചു. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്നും റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമം അനിവാര്യമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി വ്യക്തമാക്കി. സ്ത്രീകളുടെ വേതനം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് ഡബ്ല്യു സി സി ഉന്നയിച്ച പ്രശ്നങ്ങൾ സർക്കാരിനെ അറിയിക്കുമെന്നും പി സതീദേവി പറഞ്ഞു.
ENGLISH SUMMARY:Women’s safety laws need to be strengthened in the film industry; W c
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.