വനിതാ ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇൻഡീസിനെതിരേ ന്യൂസിലൻഡിന് മൂന്ന് റണ്‍സ് തോൽവി. ഹെയിലി മാത്യൂസിന്റെ ഓൾറൗണ്ട് പ്രകടനമാണ് വിൻഡീസിന് ജയം സമ്മാനിച്ചത്. 119 റണ്‍സും രണ്ടു വിക്കറ്റും നേടിയ ഹെയിലി മത്സരത്തിലെ താരമായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഓപ്പണർ ഹെയിലിയുടെ സെഞ്ചുറിക്കരുത്തിൽ ഒൻപത് വിക്കറ്റിന് 259 റണ്‍സ് നേടി. 49.5 ഓവറിൽ 256 റണ്‍സിൽ ന്യൂഡിലന്സ് പോരാട്ടം അവസാനിച്ചു.
128 പന്തിൽ 16 ഫോറും ഒരു സിക്സും അടങ്ങിയതായിരുന്നു ഹെയിലിയുടെ ഇന്നിംഗ്സ്. ചെഡീൻ നേഷൻ (36), സ്റ്റെഫാനി ടെയ്ലർ (30) എന്നിവരും തിളങ്ങി. കിവീസിനായി ലിയാ തഹൂഹു മൂന്നും ജെസ് കെർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. 108 റണ്‍സുമായി കിവീസ് പോരാട്ടത്തിന് ക്യാപ്റ്റൻ സോഫി ഡിവൈൻ തന്നെ നേതൃത്വം നൽകിയെങ്കിലും വിജയം സ്വന്തമാക്കാൻ കഴിഞ്ഞില്ല. വിക്കറ്റുകൾ വീഴുമ്പോഴും സോഫി ഒറ്റയ്ക്ക് പൊരുതുകയായിരുന്നു. കാറ്റി മാർട്ടിൻ (44), ആമി സാറ്റർവൈറ്റ് (31), ജെസ് കെർ (25) എന്നിവർ ക്യാപ്റ്റന്‍ പിന്തുണ നൽകി. വിൻഡീസിനായി അനീസ മുഹമ്മദ്, ഡിയേഡ്ര ഡോട്ടിൻ, ഹെയിലി മാത്യൂസ് എന്നിവർ രണ്ടു വീതം വിക്കറ്റുകൾ വീഴ്ത്തി.
English Summary:Women’s World Cup; West Indies beat New Zealand
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.