വരും ദിവസങ്ങളില്‍ കൂടുതല്‍ കോവിഡ് തരംഗങ്ങള്‍ക്ക് സാധ്യതയെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ചൈനയിലും മറ്റ് പല രാജ്യങ്ങളിലും കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നതിന് പിന്നാലെയാണ് ആരോഗ്യ ആഗോള സംഘടനയുടെ മുന്നറിയിപ്പ്. കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളാണ് കേസുകള്‍ ഉയരാനുള്ള പ്രധാന കാരണമായി പറയുന്നത്. അഞ്ഞൂറിലധികം ഒമിക്രോണ്‍ വകഭേദങ്ങള്‍ ആഗോളതലത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നത്.
അതിതീവ്രവ്യാപന ശേഷിയുള്ള ഒമിക്രോണ്‍ വകഭേദം വ്യാപിക്കാന്‍ ആരംഭിച്ചതിന് പിന്നാലെ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയതാണ് ചൈനയിലും മറ്റ് പല രാജ്യങ്ങളിലും പെട്ടന്ന് കോവിഡ് കേസുകള്‍ കുതിച്ചുയരാന്‍ കാരണമെന്ന് ലോകാരോഗ്യ സംഘടനാ പ്രതിനിധി മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു. ആര്‍ജിത പ്രതിരോധ ശേഷി വര്‍ധിച്ചതിനെ തുടര്‍ന്നാണ് ലോകത്ത് കോവിഡ് വ്യാപനം കുറഞ്ഞത്. പ്രായമായവരെയും കുട്ടികളെയും കൊണ്ട് ബൂസ്റ്റര്‍ ഡോസ് എടുപ്പിക്കുകയും അപകടമായ അവസ്ഥതയെ പ്രതിരോധിക്കുകയുമാണ് വേണ്ടതെന്ന് അവര്‍ പറഞ്ഞു. ചൈനയില്‍ കോവിഡ് ബാധിക്കുന്നവരില്‍ രോഗലക്ഷണള്‍ ഗുരുതരമാകുന്നുവെന്നതാണ് നിലവിലെ പ്രതിസന്ധി. ഇതിനെ പ്രതിരോധിക്കാന്‍ നമ്മള്‍ തയ്യാറായിരിക്കണമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.
English Summary: World Health Organization says that there is a possibility of more Covid waves
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.