27 February 2026, Friday

Related news

February 25, 2026
February 22, 2026
February 21, 2026
February 21, 2026
February 21, 2026
February 21, 2026
February 15, 2026
February 15, 2026
February 10, 2026
February 8, 2026

ലോക പാരാ അത്‌ലറ്റിക്‌സ്: ഇന്ന് കൊടിയിറങ്ങും

Janayugom Webdesk
ന്യൂഡല്‍ഹി
October 5, 2025 7:20 am

ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് ഇന്ന് കൊടിയിറങ്ങും. ഇന്ത്യ ആറ് സ്വർണം, അഞ്ച് വെള്ളി, നാല് വെങ്കലം ഉൾപ്പെടെ ആകെ 15 മെഡലുകളാണ് ഇതുവരെ നേടിയത്. മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്താണ് നില്‍ക്കുന്നത്. ബ്രസീൽ (12 സ്വർണ്ണം, 18 വെള്ളി, ഏഴ് വെങ്കലം) ഒന്നാം സ്ഥാനത്തും, ചൈന (9 സ്വർണം, 16 വെള്ളി, 13 വെങ്കലം) പോളണ്ട് (എട്ട് സ്വർണം, രണ്ട് വെള്ളി, അഞ്ച് വെങ്കലം) യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുമുണ്ട്.

ഹൈജമ്പ് T47ൽ നിഷാദ് കുമാർ കഴിഞ്ഞദിവസം സ്വര്‍ണം നേടിയിരുന്നു. ടോക്കിയോ, പാരീസ് പാരാലിമ്പിക്‌സുകളിൽ റണ്ണേഴ്‌സ് അപ്പും 2023, 2024 വർഷങ്ങളിലെ അവസാന രണ്ട് ലോക ചാമ്പ്യൻഷിപ്പുകളിലും ഇടം നേടിയ താരവുമാണ് നിഷാദ്. 100 മീറ്റർ ടി12 ഫൈനലിൽ 11.95 സെക്കൻഡ് സമയത്തോടെ സിമ്രാൻ ശർമ്മ സ്വര്‍ണം നേടി. കഴിഞ്ഞ പതിപ്പിൽ 200 മീറ്ററിൽ സ്വർണം നേടിയ താരം 2024 പാരാലിമ്പിക്‌സിൽ വെങ്കലം നേടിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.