ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബര്‍ അഞ്ചാം തീയതിയാണ് അധ്യാപകദിനമായി ആചരിക്കുന്നത്. 1888 സെപ്റ്റംബര്‍ അഞ്ചിനാണ് അദ്ദേഹം ജനിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വൈസ് പ്രസിഡന്റും രണ്ടാമത്തെ പ്രസിഡന്റുമായിരുന്നു ഇദ്ദേഹം. 1962ല്‍ ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് മുതല്‍ അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപക ദിനമായി ഇന്ത്യയില്‍ ആഘോഷിച്ചുവരുന്നു. വിദ്യാഭ്യാസ മേഖലയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ പരിഗണിച്ചാണ് സെപ്റ്റംബര്‍ അഞ്ച് അധ്യാപകദിനമായി ആചരിക്കുന്നത്. അധ്യാപകദിനം അധ്യാപകരെ ആദരിക്കുന്ന ദിനമായി ആചരിക്കുന്നു.
വിജ്ഞാന വിസ്ഫോടനത്തിന്റെയും ശാസ്ത്ര സാങ്കേതികവിദ്യയുടെയും നാനോ ടെക്നോളജിയുടെയും വിര്‍ച്വല്‍ ടെക്നോളജിയുടെയും അനിയന്ത്രിതമായ വളര്‍ച്ചയുടെയും വികാസത്തിന്റെയും പുരോഗതിയുടെയും ഉന്നതശ്രേണിയില്‍ നിരന്തരം സംവദിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലഘട്ടത്തിലെ കുഞ്ഞുങ്ങളുടെ വര്‍ത്തമാനകാല വ്യതിയാനം ലക്ഷ്യമിട്ട് അനുസൃതം സേവനമനുഷ്ഠിക്കുന്നവരാണ് നമ്മുടെ അധ്യാപക സമൂഹം.
അധ്യാപകരുടെ വിശുദ്ധവും സമര്‍പ്പിതവുമായ ജീവിതവൃത്തിയുടെ ബാക്കിപത്രം അധ്യാപനകാലത്ത് അവരില്‍ നിക്ഷേപിക്കുന്ന അഥവാ അന്തര്‍ലീനമായ സ്നേഹാദരങ്ങളാണ് അധ്യാപകരുടെയും അധ്യാപകനായി അറിയപ്പെടുന്ന ഡോ. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബര്‍ അഞ്ചിന്റെ പ്രാധാന്യത്തെ എക്കാലവും അല്പവും മൂല്യച്യുതി ഉണ്ടാകാതെ തികച്ചും പരിപാവനവും ഹൃദ്യവുമായ ഇച്ഛാശക്തിയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ജീവിക്കുന്ന തനത് മാതൃകകളായി പ്രശോഭിക്കുവാന്‍ ഏതൊരധ്യാപകനും സ്വമേധയാ സജ്ജമാവേണ്ടതാണ്.
എന്നാല്‍ അതോടൊപ്പം തന്നെ അധ്യാപക സമൂഹം ഇന്ന് ക്ലാസ് മുറികളില്‍ നിന്നും സ്കൂള്‍ മുറ്റത്തുനിന്നും അത്രരസകരമല്ലാത്ത ചില വാര്‍ത്തകളുടെയും അനുഭവങ്ങളുടെയും മുന്നിലൂടെ കടന്നുപോകുകയാണ്. ലഹരി എന്ന ആപത്ത് നമ്മുടെ കലാലയങ്ങളെ വല്ലാതെ ത്രസിച്ചിരിക്കുന്നു. അതിനെതിരെ അധ്യാപകസമൂഹം നിതാന്ത ജാഗ്രത പുലര്‍ത്തുകതന്നെ വേണം. രക്ഷിതാക്കളോടൊപ്പം ഈ കാര്യത്തില്‍ കൈകോര്‍ത്ത് മുന്നോട്ടുപോകുവാന്‍ ഓരോ അധ്യാപകനും തയാറായാല്‍ മാത്രമെ നാം വിചാരിക്കുന്ന രീതിയില്‍ ഇതിനൊരു പരിഹാരമുണ്ടാകുകയും നല്ല പൗരന്മാരായി ഇന്നത്തെ തലമുറയെ വളര്‍ത്തിക്കൊണ്ടുവരുവാന്‍ കഴിയുകയുമുള്ളു. അതായിരിക്കണം ഈ അധ്യാപകദിനത്തില്‍ നാം എടുക്കേണ്ട പ്രതിജ്ഞ. അതായിരിക്കണം ഈ അധ്യാപകദിനത്തില്‍ അധ്യാപകര്‍ക്ക് സമൂഹത്തില്‍ നല്‍കേണ്ട സന്ദേശം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.