3 March 2026, Tuesday

Related news

February 26, 2026
February 23, 2026
February 20, 2026
February 19, 2026
February 19, 2026
February 18, 2026
February 11, 2026
January 25, 2026
January 22, 2026
January 22, 2026

ദുരിത ബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യവസ്തു; ഗൗരവമായി പരിശോധിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ

Janayugom Webdesk
വയനാട്
November 7, 2024 6:40 pm

ദുരന്തബാധിതർക്ക് പുഴുവരിച്ച അരിയും മറ്റ് ഭക്ഷ്യ വസ്തുക്കളും വിതരണം ചെയ്തത് ഞെട്ടിക്കുന്ന സംഭവമെന്ന് റവന്യു മന്ത്രി കെ രാജൻ. വിഷയം ഗൗരവമായി പരിശോധിക്കുമെന്നും റവന്യു വകുപ്പ് നൽകിയ അരിയല്ല ഇതെന്നും മന്ത്രി പറഞ്ഞു. ഒരുപക്ഷെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അവ ഇപ്പോൾ കൊടുത്തതാകാമെന്നും, സംഭവത്തിൽ ഗൗരവതരമായ പരിശോധന ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

ഏറ്റവും അവസാനം അരി വിതരണം ചെയ്തത് ഏഴ് സ്ഥാപനങ്ങൾക്കാണ്. മറ്റ് ഒരു സ്ഥാപനങ്ങളിൽ നിന്നും ഇങ്ങനെ ഒരു പരാതിയുണ്ടായിട്ടില്ല. ചാക്കിൽ നിന്ന് അരി കവറിലേക്ക് മാറ്റിയതാണെങ്കിൽ അപ്പോൾ തന്നെ അവ കാണേണ്ടതല്ലേ എന്നും മന്ത്രി ചോദിച്ചു. അവസാനം സർക്കാർ നൽകിയ ഭക്ഷ്യവസ്തുക്കളിൽ റവയും മൈദയുമില്ല. അങ്ങനെയങ്കിൽ ഇപ്പോൾ കൊടുത്തവ മുൻപ് നൽകിയതോ മറ്റോ ആയിരിക്കണമെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.