18 December 2024, Wednesday
KSFE Galaxy Chits Banner 2

എഴുത്തുകാര്‍ ഭീഷണി നേരിടുന്നവര്‍

Janayugom Webdesk
തൃശൂര്‍
February 4, 2024 8:43 pm

എപ്പോഴും ഭീഷണി നേരിടേണ്ടി വരുന്നവരാണ് എഴുത്തുകാരെന്ന് തമിഴ് എഴുത്തിനെപ്പറ്റിയുള്ള ചര്‍ച്ചയില്‍ തമിഴ് എഴുത്തുകാരന്‍ ആദവൻ ദീക്ഷണ്യ പറഞ്ഞു. ഒരു എഴുത്താൾ അവർക്ക് വിധിക്കപ്പെട്ട സ്ഥലത്തെക്കുറിച്ചായിരിക്കും എഴുതുകയെന്ന് അദ്ദേഹം ഓർമിപ്പിച്ചു. തമിഴ് നോവലുകളുടെ എഴുത്തു ശൈലികൾ മാറിയെന്നും 30 വർഷം മുൻപുള്ള എഴുത്തല്ല ഇപ്പോൾ ഉള്ളതെന്നും എസ് രാമകൃഷ്ണൻ പറഞ്ഞു. നോവലിൽ പല സത്യങ്ങൾ ഉണ്ടെന്നും ഓരോ ആള്‍ക്കും ഓരോ സത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൃഷ്ടികള്‍ സമൂഹത്തിന്റെ കണ്ണാടിയാണെന്നു പറയുമെങ്കിലും സമൂഹം എപ്പോഴും സത്യം പറയണമെന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: Writ­ers are under threat

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.