15 June 2025, Sunday
KSFE Galaxy Chits Banner 2

Related news

June 9, 2025
June 4, 2025
June 2, 2025
May 29, 2025
May 22, 2025
May 20, 2025
May 17, 2025
May 17, 2025
May 4, 2025
April 19, 2025

എഴുത്തുകാരും വായനക്കാരും സമൂഹത്തെ ഒന്നിപ്പിക്കണം: മുഖ്യമന്ത്രി

Janayugom Webdesk
കോഴിക്കോട്
January 12, 2023 8:31 pm

സാമൂഹിക ഐക്യത്തെ തകർക്കാനുള്ള നീക്കങ്ങളെ എഴുത്തുകാരും വായനക്കാരും ഒരുമിച്ച് എതിർക്കണമെന്നും സാഹിത്യസംഗമങ്ങൾ അതിന് ഊർജ്ജമാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ആറാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിക്ക് ബിനാലെ പോലെയും തിരുവനന്തപുരത്തിന് ഫിലിം ഫെസ്റ്റിവൽ പോലെയും കോഴിക്കോടിന്റെ മുഖമുദ്രയായി മാറുകയാണ് ഈ സാഹിത്യോത്സവം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

ലോകത്ത് എവിടെ വായന മരിച്ചാലും കേരളത്തിൽ വായന മരിക്കില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉദ്ഘാടന ചടങ്ങില്‍ കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. നോബൽ സമ്മാനവിജയി അഡ യോനാത്ത്, ബുക്കർ പ്രൈസ് വിജയി ഷഹാൻ കരുണത്തിലകെ, ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ, മ്യൂസിയം തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, തമിഴ്‌നാട് ധനകാര്യമന്ത്രി പളനിവേൽ ത്യാഗരാജൻ, മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ നവീൻ ചൗള, എം കെ രാഘവൻ എംപി, കോഴിക്കോട് ജില്ലാ കലക്ടർ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി, പോപ് ഗായിക ഉഷ ഉതുപ്പ്, എഴുത്തുകാരായ സച്ചിദാനന്ദൻ, സുധാമൂർത്തി, എം മുകുന്ദൻ, കെ ആർ മീര, കെ എൽ എഫ് കൺവീനർ എ പ്രദീപ് കുമാർ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. 

ഈ മാസം 15 വരെ കോഴിക്കോട് ബീച്ചിൽ ആറ് വേദികളിലായാണ് ഫെസ്റ്റ് നടക്കുന്നത്. നോബൽ സമ്മാന ജേതാക്കൾ, ബുക്കർ സമ്മാനം നേടിയ എഴുത്തുകാർ, സാഹിത്യ പ്രതിഭകൾ, നയതന്ത്രജ്ഞർ, ചലച്ചിത്ര — നാടക രംഗത്തെ പ്രമുഖർ, അവതാരകർ, കലാകാരന്മാർ, മുതിർന്ന രാഷ്ട്രീയ നേതാക്കൾ, ചരിത്രകാരന്മാർ, പത്രപ്രവർത്തകർ തുടങ്ങി പ്രമുഖരുടെ നീണ്ട നിര തന്നെ കേരള ലിറ്ററേച്ചർ ഫെസ്റ്റിൽ പങ്കുചേരുന്നുണ്ട്. 12 രാജ്യങ്ങളിൽ നിന്നായി നാനൂറോളം പ്രഭാഷകർ പങ്കെടുക്കും. 

ശാസ്ത്രവും സാങ്കേതികവിദ്യയും, കല, സിനിമ, രാഷ്ട്രീയം, സംഗീതം, പരിസ്ഥിതി, സാഹിത്യം, ബിസിനസ് — സംരംഭകത്വം, ആരോഗ്യം, കല — വിനോദം, യാത്ര — ടൂറിസം, ലിംഗഭേദം, സമ്പദ് വ്യവസ്ഥ, സംസ്കാരം എന്നീ വിഷയങ്ങളെ അധികരിച്ചുളള്ള ചർച്ചകൾ നടക്കും. മേളയിൽ മൂന്നു ലക്ഷത്തിലധികം ആളുകൾ പങ്കാളികളാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുർക്കി, സ്പെയിൻ, യുഎസ്എ, ബ്രിട്ടൻ, ഇസ്രായേൽ, ന്യൂസിലന്റ്, മിഡിൽ ഈസ്റ്റ്, തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്ഷണിതാക്കൾ ഫെസ്റ്റിൽ പങ്കെടുക്കും. 

Eng­lish Summary:Writers and read­ers should unite soci­ety: Chief Minister
You may also like this video

Kerala State - Students Savings Scheme

TOP NEWS

June 14, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.