ചെെനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് റഷ്യ സന്ദര്‍ശിക്കും. വ്ലാദിമിര്‍ പുടിന് പിന്തുണ പ്രഖ്യാപിച്ച് മാര്‍ച്ച് 20, 22 തീയതികളില്‍ ഷീ റഷ്യയിലെത്തുമെന്ന് ചെെനീസ് വിദേശകാര്യ മന്ത്രാലയവും ക്രെംലിനും സ്ഥിരീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്രമായ പങ്കാളിത്തത്തിലും തന്ത്രപരമായ ഇടപെടലിലും സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്യുമെന്നും ക്രെംലിന്‍ കൂട്ടിച്ചേര്‍ത്തു. ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും പരസ്പര താല്പര്യമുള്ള പ്രധാന അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങളെക്കുറിച്ചും പുടിനുമായി ആശയവിനിമയം നടത്തും. ഉഭയകക്ഷി ബന്ധം ആഴത്തിലാക്കുന്നതിനായി സംയുക്തമായ ഒരു രൂപരേഖ വികസിപ്പിക്കുമെന്നും ചെെന അറിയിച്ചു. ആഗോള സാഹചര്യം പ്രക്ഷുബ്ദമായിരിക്കുന്ന സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യവും സ്വാധീനവും ഉഭയകക്ഷി പരിധിക്കപ്പുറമാണെന്നും ചെെനീസ് വിദേശകാര്യ വക്താവ് വാങ് വെര്‍ബിന്‍ പറഞ്ഞു.
ഉക്രെയ‍്ന്‍ പ്രസിഡന്റ് വ്ലാദിമര്‍ സെലന്‍സ്കിയുമായി ഷീ ജിന്‍ പിങ് ആശയവിനിമയം നടത്തുമെന്ന് സൂചനകളുണ്ടെങ്കിലും ചെെന ഇക്കാര്യം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാങ് ഉക്രെയ‍്ന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയുമായി ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഷീയുടെ റഷ്യന്‍ സന്ദര്‍ശനത്തിന്റെ തീയതികള്‍ പ്രഖ്യാപിച്ചത്. മൂന്നാം തവണയും ചെെനീസ് പ്രസിഡന്റായി അധികാരമേറ്റതിന് ശേഷമുള്ള ആദ്യ വിദേശ യാത്രയാണിത്. ഉക്രെയ‍്നിലെ സമാധന പദ്ധതി ചര്‍ച്ച ചെയ്തേക്കുമെന്ന സൂചനയാണ് വാങ് വെര്‍ബിന്‍ നല്‍കിയത്.
രാഷ്ട്രീയ ചർച്ചകളാണ് സംഘർഷങ്ങളും തർക്കങ്ങളും പരിഹരിക്കാനുള്ള ഏക മാർഗമെന്ന് വിശ്വസിക്കുന്നതായും സമാധാന പദ്ധതിയെ പരാമര്‍ശിച്ച് വെര്‍ബിന്‍ പറഞ്ഞു. സൗദി അറേബ്യയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിച്ച സാഹചര്യത്തില്‍ ഉക്രെയ‍്ന്‍ പ്രതിസന്ധി പരിഹാരത്തിനും ചെെന പ്രധാന ഇടപെടല്‍ നടത്തിയേക്കുമെന്നാണ് വിലയിരുത്തുന്നത്. ഉക്രെയ‍്ന്‍ വിഷയത്തില്‍ മാത്രമല്ല, അന്താരാഷ്ട്ര കാര്യങ്ങളിൽ പ്രധാനവും ഒഴിച്ചുകൂടാനാവാത്തതുമായ രാജ്യമെന്ന നിലയിലേക്കുള്ള വളര്‍ച്ചയാണ് ഷീ ലക്ഷ്യമിടുന്നതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
English Summary;Xi Jinping to visit Russia next week; China will put forward the Ukraine peace plan
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.