ഷവോമി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 5551.27 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടു കെട്ടി. ചൈനീസ് മൊബൈൽ നിർമാണ കമ്പനിയായ ഷവോമിയുടെ ഉപവിഭാഗമാണിത്. 1999ലെ ഫെമ (ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻറ് ആക്ട്) നിയമ പ്രകാരമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി. ഷവോമി അനധികൃത പണമിടപാടുകൾ നടത്തിയെന്നാണ് ആരോപണം. ഈ വർഷം ഫെബ്രുവരിയിൽ കമ്പനിയുടെ അനധികൃത ഇടപാടുകൾക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചത്.
2014 ലാണ് കമ്പനി ഇന്ത്യയിൽ പ്രവർത്തനം തുടങ്ങുന്നത്. 2015 മുതൽ പണം അടയ്ക്കാൻ തുടങ്ങി. റോയൽറ്റിയുടെ മറവിൽ കമ്പനി ഷവോമി ഗ്രൂപ്പിന്റേതടക്കമുള്ള മൂന്നു വിദേശ സ്ഥാപനങ്ങളിലേക്ക് 5551.27 കോടി തുല്യമായ വിദേശ കറൻസി അയച്ചെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു. വിദേശത്ത് അനധികൃത നിക്ഷേപം നടത്തിയത് ഫെമ നിയമത്തിന്റെ ലംഘനമാണെന്നും ഇഡി വ്യക്തമാക്കി.
English Summary:xiaomi India’s assets worth Rs 5,551.27 crore were seized by the ED
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.