23 December 2024, Monday
KSFE Galaxy Chits Banner 2

Related news

June 13, 2024
May 23, 2024
March 10, 2024
November 11, 2023
September 19, 2023
July 25, 2023
June 24, 2023
June 23, 2023
February 10, 2023
December 11, 2022

യാഹുവില്‍ കൂട്ട പിരിച്ചുവിടല്‍ ; ആയിരത്തോളം പേര്‍ക്ക് ജോലി നഷ്ടമാകും

Janayugom Webdesk
February 10, 2023 10:10 pm

ഐടി കമ്പനിയായ യാഹു ഐഎന്‍സി ആയിരത്തിലേറെ ജീവനക്കാരെ പിരിച്ചുവിടുന്നു. കമ്പനിയുടെ ആഡ് ടെക് യൂണിറ്റിന്റെ പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായാണ് മൊത്തം തൊഴിലാളികളുടെ 20 ശതമാനത്തിലധികം പേരെ പിരിച്ചുവിടാന്‍ കമ്പനി പദ്ധതിയിടുന്നത്. ഈ വര്‍ഷം അവസാനത്തോടെ ആഡ് ടെക് വിഭാഗത്തിലെ 50 ശതമാനം ജീവനക്കാരെയും പിരിച്ച് വിടാൻ സാധ്യത ഉണ്ടെന്നാണ് സൂചന. 2021 മുതല്‍ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ അപ്പോളോ ഗ്ലോബൽ മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലാണ് യാഹൂ പ്രവർത്തിച്ച് വരുന്നത്.

കമ്പനിയുടെ മുൻനിര പരസ്യ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നിക്ഷേപം കുറയ്ക്കാനുമാണ് ഈ നീക്കമെന്നാണ് സൂചന. ഉയർന്ന പണപ്പെരുപ്പവും സാമ്പത്തിക മാന്ദ്യ മുന്നറിയിപ്പും കാരണം ഗോൾഡ്മാൻ സാഷെ, ഫേസ്ബുക്ക്, ആൽഫബെറ്റ് തുടങ്ങി യുഎസ് കമ്പനികളുടെ ഒരു വലിയ നിര തന്നെ ഈ വർഷം ആയിരക്കണക്കിന് ആളുകളെ പിരിച്ചുവിട്ടിരുന്നു.

Eng­lish Sum­ma­ry: Yahoo to lay off over 1,600 employees
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.