4 March 2026, Wednesday

Related news

March 4, 2026
January 13, 2026
January 12, 2026
January 8, 2026
December 22, 2025
May 5, 2024

യഷിന്റെ ‘ടോക്സിക്’ റിലീസ് മാറ്റി; പശ്ചിമേഷ്യൻ പ്രതിസന്ധിയും സുരക്ഷാ ഭീഷണിയും തിരിച്ചടിയായി

Janayugom Webdesk
ബംഗളൂരു
March 4, 2026 3:53 pm

കെജിഎഫ് താരം യഷ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ടോക്സിക്: എ ഫെയറി ടേൽ ഫോർ ഗ്രോൺ അപ്‌സ്’ റിലീസ് നീട്ടിവെച്ചു. മാർച്ച് 19ന് നിശ്ചയിച്ചിരുന്ന റിലീസ് ജൂൺ 4ലേക്കാണ് മാറ്റിയത്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യുദ്ധസമാനമായ സാഹചര്യവും സുരക്ഷാ പ്രശ്നങ്ങളുമാണ് 500–700 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം മാറ്റി വെക്കാൻ കെവിഎൻ പ്രൊഡക്ഷൻസിനെ പ്രേരിപ്പിച്ചത്.

യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ യഷിനുള്ള വമ്പൻ ആരാധകവൃന്ദത്തെയും വിപണിയെയും ലക്ഷ്യമിട്ടാണ് വിതരണക്കാരായ ഫാർസ് ഫിലിംസുമായി ചർച്ച ചെയ്ത് ഈ തീരുമാനമെടുത്തത്. കൂടാതെ, മാർച്ച് 19ന് ആദിത്യ ധറിന്റെ ‘ധുരന്ധർ 2’ റിലീസ് ചെയ്യുന്നതും ടോക്സിക്കിന്റെ ബോക്സ് ഓഫീസ് കളക്ഷനെ ബാധിക്കുമെന്ന് നിർമ്മാതാക്കൾ വിലയിരുത്തി. വിജയ് നായകനാകുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ റിലീസ് അനിശ്ചിതമായി നീണ്ടുപോയതിന് പിന്നാലെ കെവിഎൻ പ്രൊഡക്ഷൻസിന് നേരിടുന്ന രണ്ടാമത്തെ വലിയ തിരിച്ചടിയാണിത്. എങ്കിലും, വേനലവധി ലക്ഷ്യമിട്ട് ജൂൺ മാസത്തിൽ ടോക്സിക്കും ജനനായകനും തിയേറ്ററുകളിലെത്തിച്ച് സിനിമാ വിപണി പിടിച്ചെടുക്കാനാണ് നിർമ്മാതാക്കളുടെ നീക്കം. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്കിൽ യഷിന്റെ വേറിട്ട ആക്ഷൻ പ്രകടനത്തിനായാണ് ആരാധകർ കാത്തിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.