ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റായ അസനി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്. ഈ മാസം 21ന് ദ്വീപ് സമൂഹത്തിലെത്തുന്ന അസനി ബംഗ്ലാദേശിലേക്കും തുടര്‍ന്ന് മ്യാന്‍മറിലേക്കും നീങ്ങും. ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് അസനി ചുഴലിക്കാറ്റായി മാറുക.
തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തുള്ള ന്യൂനമര്‍ദ്ദം ശനിയാഴ്ച രാവിലെയോടെ കിഴക്ക് ‑വടക്കുകിഴക്ക് ദിശയില്‍ നീങ്ങും. തുടര്‍ന്ന് ഈ ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലിലും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മധ്യേ തുടരും.
പിന്നീട് വടക്കോട്ട് നീങ്ങി ഞായറാഴ്ചയോടെ ശക്തിയാര്‍ജ്ജിക്കും. മാര്‍ച്ച് 21ന് ഇത് ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റ് മാര്‍ച്ച് 22ന് രാവിലെയോടെ ബംഗ്ലാദേശ്-വടക്ക് മ്യാന്‍മര്‍ തീരത്ത് എത്താന്‍ സാധ്യതയുണ്ട്.
english summary; Year’s 1st cyclone Asani likely to form over Bay of Bengal
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.