22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 18, 2026
January 16, 2026
January 15, 2026
January 15, 2026
January 12, 2026
January 11, 2026
January 5, 2026
January 1, 2026

ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശം പകരാന്‍ അർജന്റീനക്കൊപ്പം യിപ്പിയും

Janayugom Webdesk
കൊച്ചി
February 6, 2024 7:55 pm

ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട്, അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ (എഎഫ്എ) ഒഫീഷ്യല്‍ റീജിയണല്‍ സ്‌പോണ്‍സര്‍മാരായി ഐടിസിയുടെ സണ്‍ഫീസ്റ്റ് യിപ്പീയും ബിംഗോയും. ലോക ചാമ്പ്യനായ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന് ഇന്ത്യയില്‍ വലിയ ആരാധകവൃന്ദമുണ്ടെന്ന് കണക്കിലെടുത്താണ് ഈ നീക്കം. ഇതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് പങ്കെടുക്കാവുന്ന മത്സരങ്ങള്‍, നറുക്കെടുപ്പുകള്‍ തുടങ്ങിയവകളിലൂടെ വിജയികള്‍ക്ക് മാച്ച് ടിക്കറ്റുകള്‍ നേടാനും ടീം കളിക്കാരെ കാണാനും അഭിവാദ്യം ചെയ്യാനും കായികതാരങ്ങള്‍ ഒപ്പിട്ട മര്‍ച്ചന്റൈസുകളും സ്മരണികകളും മറ്റും നേടാനും അവസരമുണ്ട്. ഒത്തുചേരല്‍ ആഘോഷിക്കുന്നതിനായി കൊല്‍ക്കൊത്തയിലെ ഐടിസി സോനാറില്‍ നടന്ന പരിപാടിയില്‍, ലയണല്‍ മെസ്സി, ഡി മരിയ, ലൗട്ടാരോ മാര്‍ട്ടിനെസ് തുടങ്ങിയവര്‍ ഒപ്പിട്ട മര്‍ച്ചന്റൈസുകളും സ്മരണികകളും ഉള്‍പ്പെടുന്ന എക്‌സ്‌ക്ലൂസീവ് പായ്ക്കുകള്‍ വിപണിയിലിറക്കി.

ഉപഭോക്താക്കളുമായുള്ള ബന്ധം കൂടുതല്‍ ദൃഡമാക്കാന്‍ ലക്ഷ്യമിട്ടാണ് ലോക ചാമ്പ്യന്‍ അര്‍ജന്റീനയുമായുള്ള പങ്കാളിത്തമെന്ന് ഐടിസി ഫുഡ്‌സ്, സ്‌നാക്ക്സ്, നൂഡില്‍സ് ആന്‍ഡ് പാസ്ത, മാര്‍ക്കറ്റിംഗ് വിഭാഗം വൈസ് പ്രസിഡന്റും മേധാവിയുമായ സുരേഷ് ചന്ദ് പറഞ്ഞു. അതിര്‍ത്തികളും സംസ്‌കാരങ്ങളും മറികടന്നുചെല്ലാനുള്ള ശക്തി ഫുട്ബോളിനുണ്ടെന്നും ഈ സഹകരണം ഇന്ത്യയിലെ കായിക പ്രേമം വര്‍ദ്ധിപ്പിക്കുമെന്നും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ചീഫ് കമേഴ്സ്യല്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ലിയാന്‍ഡ്രോ പീറ്റേഴ്സണ്‍ പറഞ്ഞു.

പങ്കാളിത്തത്തിന്റെ ഭാഗമായി ഗ്രേറ്റസ്റ്റ് ഓഫര്‍ ഓഫ് ഓള്‍ ടൈം (ഗോട്ട്) എന്ന പ്രൊമോയും യിപ്പീ അവതരിപ്പിച്ചു, ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക്, തങ്ങളുടെ പ്രിയപ്പെട്ട അര്‍ജന്റീന കളിക്കാരുമായി യിപ്പീ! നിമിഷം പങ്കിടാനുള്ള മത്സരത്തിനായി സൈന്‍ അപ്പ് ചെയ്യാം. വിജയികള്‍ക്ക് ഒരു വ്യക്തിഗത ഡിജിറ്റല്‍ സ്മരണിക ലഭിക്കും. ഇതു കൂടാതെ കളിക്കാരുടെ ഒറിജിനല്‍ ഓട്ടോഗ്രാഫിട്ട ജഴ്സികളും മറ്റ് നിരവധി എഫ്എ ബാന്‍ഡഡ് ഉല്‍പ്പന്നങ്ങളും നേടാനുള്ള അവസരവും ലഭിക്കും.

Eng­lish Summary:Yippee will join Argenti­na to bring excite­ment to foot­ball fans
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.