23 January 2026, Friday

Related news

January 18, 2026
January 15, 2026
January 14, 2026
January 12, 2026
January 8, 2026
January 8, 2026
January 1, 2026
December 29, 2025
December 26, 2025
December 25, 2025

കുഞ്ഞരയാൽ ആരോഗ്യ കേന്ദ്രത്തിൽ യോഗാ ഹാൾ ഉദ്ഘാടനം ചെയ്തു

Janayugom Webdesk
തളിപ്പറമ്പ്
April 8, 2025 11:08 am

ആന്തൂർ നഗരസഭ,മോറാഴ കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ കീഴിൽ കുഞ്ഞരയാൽ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ പണി കഴിപ്പിച്ച യോഗാ ഹാൾ നാടിന് സമർപ്പിച്ചു. ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ പി കെ മുജീബ്റഹ്‌മാൻ അദ്ധ്യക്ഷത വഹിച്ചു.
വൈസ് ചെയർപേഴ്സൺ വി സതീദേവി,ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി കെ മുഹമ്മദ്കുഞ്ഞി,വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ പി ഉണ്ണികൃഷ്ണൻ മാസ്റ്റർ,സി പി എം മോറാഴ ലോക്കൽ സിക്രട്ടറി ഒ സി പ്രദീപൻ,ജെ എച്ച് ഐ നിജിത്ത്,വാർഡ് വികസന സമിതി കൺവീനർ പി സി വൽസരാജ്,എ ഡി എസ് ചെയർപേഴ്സൺ വാടി പത്മിനി പ്രസംഗിച്ചു.മെഡിക്കൽ ഓഫീസർ ഡോ:ടി എ ഹൃദ്യ സ്വാഗതവും എം എൽ എസ് പി നേഴ്‌സ് ടി വി അനഘ നന്ദിയും പറഞ്ഞു.ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് ജെ പി എച്ച് എൻ: പി ഗിരിജ ആരോഗ്യ ക്ലാസ് നയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.