22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 20, 2024
December 13, 2024
December 9, 2024
December 9, 2024
December 4, 2024
December 4, 2024
December 3, 2024
December 2, 2024
November 27, 2024

വീട്ടില്‍ കയറി യുവതിയെ അക്രമിച്ച യുവാവ് പിടിയില്‍

web desk
നെടുങ്കണ്ടം
September 11, 2023 7:39 pm

യുവതിയെ വീട്ടില്‍ കയറി ആക്രമിക്കുകയും വെട്ടിപരിക്കേല്‍പ്പിക്കുകയും ചെയ്ത തമിഴ്‌നാട് സ്വദേശിയായ യുവാവ് പൊലീസ് പിടിയില്‍. പാമ്പാടുംപാറയില്‍ വര്‍ഷങ്ങളായി താമസിച്ച് വരുന്ന തമിഴ്‌നാട് സ്വദേശി കാളിവിലാസം വീട്ടില്‍ വിജിത്ത് (22) ആണ് നെടുങ്കണ്ടം പൊലീസിന്റെ പിടിയിലായത്.

ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് സംഭവം. മദ്യലഹരിയില്‍ എത്തിയ ഇയാള്‍ ദേവഗിരി സ്വദേശിനിയായ 21 വയസുകാരിയുടെ വീട്ടില്‍ കയറി. ഈസമയം യുവതി മാത്രമായിരുന്നു വീട്ടീല്‍. ലൈംഗികാക്രമണത്തിനായി ശ്രമിക്കുന്നതിനിടയില്‍ കുതറി മാറിയ പെണ്‍കുട്ടിയെ മുറിയില്‍ കണ്ട വാക്കത്തികൊണ്ട് വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. കയ്യിലും നെറ്റിയിലുമാണ് വെട്ടേറ്റത്. കൈഞരമ്പുകള്‍ മുറിഞ്ഞു. കരച്ചില്‍ കേട്ട് അയല്‍വാസിയായ സ്ത്രി ഓടിയെത്തിയപ്പോഴേക്കും അക്രമി ഓടി രക്ഷപെട്ടു. പരിക്കേറ്റ യുവതിയെ ഉടന്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

സമാനമായ കേസില്‍ മുമ്പും പ്രതിയായതിനെ തുടര്‍ന്ന് ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് പ്രതി. നെടുങ്കണ്ടം സിഐ ജെര്‍ലിന്‍ വി സ്‌കറിയ, എസ്‌ഐ ജയകൃഷ്ണന്‍ ടി എസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.

Eng­lish Sam­mury: young man who entered the house and assault­ed the young woman was arrested

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.