രണ്ട് കിലോയിലധികം ഉണക്ക കഞ്ചാവുമായി ഇരുപത്തൊന്നുകാരനെ അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് അറസ്റ്റ് ചെയ്തു. മാങ്കുളം മുനിപാറ സ്വദേശി അഭിലാഷാണ് നാര്‍ക്കോട്ടിക് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും രണ്ട് കിലോ നാല്‍പ്പത്തൊന്ന് ഗ്രാം ഉണക്ക കഞ്ചാവും കഞ്ചാവ് കടത്താനുപയോഗിച്ച സ്കൂട്ടറും നാര്‍ക്കോട്ടിക് സംഘം പിടിച്ചെടുത്തു.
ഇയാള്‍ കഴിഞ്ഞ കുറച്ച് നാളുകളായി കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്നതായും ചെറിയ പൊതികളാക്കി കഞ്ചാവ് വില്‍പ്പന നടത്തുകയാണ് പ്രതിയുടെ രീതിയെന്നും നാര്‍ക്കോട്ടിക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞു. മറ്റൊരാള്‍ക്ക് കൈമാറുന്നതിനായി കഞ്ചാവ് സ്കൂട്ടറില്‍ കടത്തികൊണ്ടുവരികെയാണ് പ്രതി പിടിയിലായതെന്നാണ് നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. പ്രതി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാര്‍ക്കോട്ടിക് സ്ക്വാഡിലെ ഷാഡോ ടീം അംഗങ്ങളുടെ നിരീക്ഷണത്തിലായിരുന്നു. വിനോദ സഞ്ചാരികള്‍ക്കും ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നതായി നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നാര്‍ക്കോട്ടിക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷൈബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ അനില്‍ എം സി, സതീഷ് ടി വി, വിനേഷ് സി എസ്, അസ്സിസ് കെ എസ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ സാന്റി തോമസ്, പ്രദീപ് കെ വി, സുധീര്‍ വി ആര്‍, സിവില്‍ എക്സ്സൈസ് ഓഫീസര്‍മാരായ സിജുമോന്‍, മണികണ്ഠന്‍ ആര്‍, ഡ്രൈവര്‍ നാസര്‍ പി വി എന്നിവര്‍ പങ്കെടുത്തു.
ENGLISH SUMMARY;Young man arrested with dried cannabis
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.