
ഇടുക്കി കട്ടപ്പനയില്‍ ദോശയ്ക്കൊപ്പം ചമ്മന്തി ലഭിച്ചില്ലെന്നാരോപിച്ച് തട്ടുകട ജീവനക്കാരന്റെ മൂക്ക് കടിച്ചു പറിച്ച് യുവാവ്. ഇടുക്കി പുളിയന്മലയില്‍ കഴിഞ്ഞ ശനിയാഴ്ചാണ് സംഭവം. തട്ടുകട ജീവനക്കാരനായ ശിവചന്ദ്രനാണ് പരിക്കേറ്റത്. പ്രദേശവാസിയായസുജീഷ് ആണ് ശിവചന്ദ്രന്റെ മൂക്ക് കടിച്ച് പറിച്ചത്.
കട അടക്കാൻ തുടങ്ങുമ്പോഴാണ് പുളിയൻമല അമ്പലമേട്ടിൽ താമസിക്കുന്ന സുജീഷ് കടയിലെത്തി ഭക്ഷണം ആവശ്യപ്പെട്ടത്. എതിർ വശത്ത് ബേക്കറി നടത്തുന്നയാളുടെ മകനായാതിനാല്‍ പരിചയത്തിന്റെ പേരിൽ ജീവനക്കാർക്കായി വച്ചിരുന്ന ദോശയിലൊന്ന് സുജീഷിന് നല്‍കുകയായിരുന്നു. ദോശയ്ക്കൊപ്പം ചമ്മന്തിക്കറി ഇല്ലെന്നറിഞ്ഞ പ്രകോപിതനായ യുവാവ് കടയിലെ നശിപ്പിക്കുകയും ശിവയെ മർദ്ധിക്കുകയുമായിരുന്നു. ആക്രമണത്തിനിടെ സുജീഷിന്റെ കടിയേറ്റ് ശിവചന്ദ്രന്റെ മൂക്കിന് മുറിവേൽക്കുകായയിരുന്നു.
മർദ്ദനം തടയാനെത്തിയ മറ്റു രണ്ടു ജീവനക്കാരെയും ഇയാൾ ആക്രമിച്ചതായി പരാതിയുണ്ട്. പരിക്കേറ്റ ശിവയെ വിദഗ്ദ ചികിത്സക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുകൂട്ടരും തമ്മിൽ വാട്ടർ കണക്ഷനെ ചൊല്ലി തർക്കം നിലനിന്നിരുന്നതായാണ് വിവരം. ശിവയുടെ പരാതിയിൽ വണ്ടൻമേട് പൊലീസ് അന്വേഷണം ആരംഭിച്ചു.
English Summary: young man assaulted a shop worker in Idukki
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.