22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 28, 2024
October 14, 2024
October 4, 2024
September 25, 2024
September 16, 2024
September 10, 2024
September 10, 2024
August 26, 2024
August 24, 2024
August 20, 2024

നഗരമധ്യത്തില്‍ യുവാവ് കഴുത്തറുത്ത് ജീവനൊടുക്കിയത് സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പിച്ച ശേഷം

Janayugom Webdesk
July 12, 2022 3:13 pm

കൊച്ചിയില്‍ യുവാവ് കഴുത്തറുത്ത് ജീവനൊടുക്കിയത് സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പിച്ച ശേഷമെന്ന് റിപ്പോര്‍ട്ട്. തോപ്പുംപടി പള്ളിച്ചാല്‍ സ്വദേശി ക്രിസ്റ്റഫര്‍ ക്രൂസാണ് (24) തിങ്കളാഴ്ച വൈകീട്ട് കലൂര്‍ മാര്‍ക്കറ്റിന് സമീപം സ്വയം കഴുത്തറുത്ത് മരിച്ചത്. ക്രിസ്റ്റഫറിന്റെ ആക്രമണത്തില്‍ കഴുത്തിന് മുറിവേറ്റ സുഹൃത്ത് ആലുവ സ്വദേശി സച്ചിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അടുത്ത സുഹൃത്തുക്കളായിരുന്ന ക്രിസ്റ്റഫറും സച്ചിനും ബിരുദപഠനം നടത്തിയത് ഒരുമിച്ചായിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ മാര്‍ക്കറ്റിന് സമീപത്തെ പെറ്റ് ഷോപ്പിന് മുന്നിലെ പോസ്റ്റില്‍ വന്നിരുന്ന യുവാവ് കത്തികൊണ്ട് കൈയും കഴുത്തും മുറിക്കുകയായിരുന്നു. രക്തം വാര്‍ന്ന് കുഴഞ്ഞുവീണതോടെയാണ് കടക്കാരുടെയും വഴിയാത്രക്കാരുടെയും ശ്രദ്ധയില്‍പെട്ടത്. വ്യാപാരികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയപ്പോഴേക്കും മരിച്ചിരുന്നു.

തോപ്പുംപടി പള്ളിച്ചാല്‍ റോഡ് സിറിള്‍ ക്രൂസിന്റെയും മാരി ക്രൂസിന്റെയും മകനാണ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയായ ക്രിസ്റ്റഫര്‍. സുഹൃത്ത് മരിച്ചെന്ന് കരുതിയാകാം ജീവനൊടുക്കിയതെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ക്രിസ്റ്റഫര്‍ അടുത്തിടെയാണ് പുതിയ ജോലിയില്‍ പ്രവേശിച്ചതെന്നും വിഷാദമോ മാനസിക പ്രശ്‌നങ്ങളോ ഉണ്ടായിരുന്നതായി അറിയില്ലെന്നും അവര്‍ പറഞ്ഞു. മാര്‍ക്കറ്റിന് സമീപം സ്ഥാപിച്ച സി.സി.ടി.വിയിലെ ദൃശ്യങ്ങളില്‍ യുവാവ് കത്തികൊണ്ട് കഴുത്തറക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

Eng­lish sum­ma­ry; young man com­mit­ted sui­cide by slit­ting his throat in the city cen­ter after stab­bing his friend

You may also like this video;

TOP NEWS

November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.