പ്രണയപ്പക മൂലം തിക്കോടിയിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവും മരിച്ചു. അയൽവാസി വലിയ മഠത്തിൽ നന്ദകുമാർ (30) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. 99 ശതമാനം പൊള്ളലേറ്റ നന്ദു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞദിവസമാണ് തിക്കോടി പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരി തിക്കോടി കാട്ടുവയൽ കൃഷ്ണപ്രിയ (22)യെ നന്ദകുമാർ തീകൊളുത്തി കൊലപ്പെടുത്തിയത്. ഇതിന് ശേഷം നന്ദകുമാറും ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. പഞ്ചായത്ത് ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരിയാണ് കൃഷ്ണപ്രിയ. ഇവർ ജോലിയിൽ പ്രവേശിച്ചിട്ട് കുറച്ച് ദിവസം മാത്രമെ ആയിരുന്നുള്ളൂ.
രാവിലെ രാവിലെ 9.50 ന് പഞ്ചായത്ത് ഓഫീസിന് മുൻപിലായിരുന്നു സംഭവം. രാവിലെ ഓഫീസിലേക്ക് എത്തിയ കൃഷ്ണപ്രിയയെ നന്ദകുമാർ തടഞ്ഞുനിർത്തി. വാക്കുതർക്കം നടക്കുന്നതിനിടെ കൈയിൽ കരുതിയ കുപ്പിയിലെ പെട്രോൾ കൃഷ്ണപ്രിയയുടെ ശരീരത്ത് ഒഴിച്ച ശേഷം സ്വന്തം ദേഹത്തും പെട്രോൾ ഒഴിച്ച് നന്ദകുമാർ തീകൊളുത്തി. കൃഷ്ണപ്രിയയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. യുവതിക്ക് 90 ശതമാനം പൊള്ളലേറ്റ നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. ഏറെ നാളായി കൃഷ്ണപ്രിയയുമായി പരിചയത്തിലായിരുന്ന നന്ദു സമീപകാലത്തായി പെണ്‍കുട്ടിയ നിരന്തരം ശല്യം ചെയ്തിരുന്നതായി കുടുംബാംഗങ്ങളും അയല്‍വാസികളും പറഞ്ഞു.
english summary; Young man dies after burning petrol
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.