
വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്ന് ചാടി യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അളഗപ്പ നഗര്‍ എന്‍ടിസി മില്ലിന്റെ വളപ്പിലെ വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്നാണ് യുവാവ് ജീവനൊടുക്കിയത്. വരാക്കര വാളിപ്പാടം ഏറണാടന്‍ വീട്ടില്‍ സന്തോഷിന്റെ മകന്‍ ആദിത്യന്‍ (24 )ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രിയിലാണ് സംഭവം .വരന്തരപ്പിള്ളിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ആദിത്യൻ ജോലിക്കഴിഞ്ഞ് വൈകിട്ട് എത്താതിരുന്നതോടെ സുഹൃത്തുക്കൾ പോലീസിൽ വിവരമറിയിച്ചിരുന്നു. തുടർന്ന് ആദിത്യൻ്റെ മൊബൈൽ ലൊക്കേഷൻ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ടാങ്കിൻ്റെ താഴെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രിയിൽ. സംസ്കാരം ബുധനാഴ്ച രാവിലെ കുരിയച്ചിറ ശ്മശാനത്തിൽ. അമ്മ: ജയകുമാരി. സഹോദരി: ആവണി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.